ക്രിസ്മസിന് സമ്മാനമായി പഴം; കരയുമെന്ന് വിചാരിച്ച മകൾക്ക് ആഹ്ലാദം; അമ്പരപ്പ്: വിഡിയോ

banana-xmas
SHARE

നക്ഷത്രങ്ങളും പുൽക്കൂടുകളും ഒരുങ്ങിക്കഴിഞ്ഞു. ക്രിസ്മസ് കാലമാണ്. പരസ്പരം സമ്മാനങ്ങൾ കൈമാറുന്നതിന്റെയും ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിന്റെയും തിരക്കിലാണ് ലോകം. ആഘോഷങ്ങള്‍ക്കിടെ ഏറ്റവും ചെറിയൊരു സമ്മാനം കിട്ടിയ കഥയാണ് സോഷ്യൽ ലോകത്തിന്റെ ഹൃദയം കവരുന്നത്. 

ക്രിസ്മസ് സമ്മാനമായി പഴമാണ് ഒരു കൊച്ചുപെൺകുട്ടി ആര്യക്ക് മാതാപിതാക്കൾ സമ്മാനമായി നൽകിയത്. കുട്ടിക്ക് വിഷമമാകുമെന്ന് കരുതിയാണ് അത്ര െചറിയ സമ്മാനം മാതാപിതാക്കൾ നൽകിയത്. പക്ഷേ ആശ്ചര്യപ്പെട്ട് 'ബനാന' എന്ന് ഉറക്കെ പറയുന്ന മിടുക്കിയെ കണ്ട് മാതാപിതാക്കൾ പോലും അമ്പരന്നു. 

സമ്മാനം കണ്ട ആരിയയുടെ വിഡിയോ ഒരു ദിവസത്തിനുള്ളിൽ 5 മില്ല്യൺ ആളുകളാണ് കണ്ടത്. സമ്മാനം കണ്ടതിന് ശേഷം 'എനിക്ക് സന്തോഷമായി' എന്നുപറയുന്ന ആരിയ സോഷ്യൽ ലോകത്തെ താരമാകുകയാണ്. വലിയൊരു മാതൃകയാണ് ആരിയ കൊച്ചുവിഡിയോയിലൂടെ പകരുന്നത് എന്ന് എല്ലാവരും പറയുന്നു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...