കാറിനുള്ളിൽ വച്ച് സിഗരറ്റ് കത്തിച്ചു; പൊട്ടിത്തെറി; ഉടമയ്ക്ക് അൽഭുത രക്ഷ

car-smoking
SHARE

പുകവലി ആരോഗ്യത്തിന് ഹാനീകരം തന്നെയാണ്. ‌ചിലപ്പോള്‍ പോക്കറ്റിലിരിക്കുന്ന പണത്തിനും. യുകെയിലുള്ള ഒരു പുകവലിക്കാരനാണ് ഈ പാഠം പഠിച്ചിരിക്കുന്നത്. കാറിനുള്ളിൽ ഇരുന്ന് സിഗരറ്റ് കത്തിച്ചത് മാത്രമേ ഡ്രൈവർക്ക് ഓർമയുള്ളൂ. പിന്നെ തീയും പുകയും പൊട്ടിത്തെറിയും. ഭാഗ്യത്തിന് ഡ്രൈവർ രക്ഷപ്പെട്ടു. എന്നാൽ കാർ പൊട്ടിത്തെറിച്ചു.

പുക ഉയരുന്നത് കണ്ട് ഡ്രൈവർ അപ്പോൾ തന്നെ ഓടി മാറി. അമിതമായി എയർ ഫ്രെഷ്നർ സ്പ്രേ ചെയ്ത കാറിനുള്ളിൽ വച്ച് സിഗരറ്റ് കത്തിച്ചതാണ് അപകടത്തിന് കാരണമായത്. ബ്രിട്ടണിൽ ശനിയാഴ്ച വൈകിട്ടാണ് സംഭവം. 

പൊട്ടിത്തെറിയുടെ ആഘാതം സമീപത്തെ കെട്ടിടങ്ങളെയും ബാധിച്ചു. പുക ഉയരുന്നത് കണ്ട് ആപത്ത് തിരിച്ചറിഞ്ഞ കാര്‍ ഉടമ ഓടി മാറുകയായിരുന്നു. കാറില്‍ അമിതമായ തോതില്‍ എയര്‍ ഫ്രഷ്‌നര്‍ സ്പ്രേ ചെയ്തിരുന്നു. അപകടം മനസ്സിലാക്കാതെ കാറിനുളളില്‍ വച്ച് സിഗരറ്റ് കത്തിച്ചതാണ് പൊട്ടിത്തെറിക്ക് കാരണമെന്ന് പൊലീസ് പറയുന്നു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...