'ഭാര്യ വന്നാൽ താഴെ ഇറങ്ങാം'; ആത്മഹത്യാ ഭീഷണി മുഴക്കി വൈദ്യുതി തൂണിന്റെ മുകളിൽ

man-suicide-attempt
SHARE

വൈദ്യുത തൂണിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ യുവാവിനെ അഗ്നിശമന സേന സാഹസികമായി വലയിലാക്കി. വലഞ്ചുഴി സ്വദേശി റിയാസാണ് (30) വെള്ളി വൈകിട്ട് 4 മുതൽ അഞ്ചര വരെ വലഞ്ചുഴി ചാഞ്ഞപ്ലാക്കൽ പ്രദേശവാസികളെ മുൾമുനയിൽ നിർത്തിയത്. ഓട്ടോറിക്ഷ തൊഴിലാളിയായ ഇയാൾ വൈദ്യുത തൂണിലേക്കു കയറുന്നതു കണ്ട ചിലർ വിവരം തിരക്കിയപ്പോൾ ആത്മഹത്യ ചെയ്യാനാണെന്ന മറുപടിയാണ് ഇയാൾ നൽകിയത്.

തുടർന്ന് നാട്ടുകാരിൽ ചിലർ പൊലീസ് സ്റ്റേഷനിലും വൈദ്യുതി വകുപ്പ് ഓഫിസിലും വിവരം അറിയിച്ചു. പെട്ടെന്നു തന്നെ ഇവിടേക്കുള്ള വൈദ്യുത ബന്ധം വിഛേദിച്ചതിനെ തുടർന്ന് അപകടം ഒഴിവായെങ്കിലും ഇയാൾ വൈദ്യുത തൂണിനു മുകളിൽ ഇരിപ്പുറപ്പിച്ചു. ഇവിടെ നിന്നു ചാടി മരിക്കുമെന്ന ഭീഷണി ആവർത്തിച്ച ഇയാൾ തടിച്ചു കൂടിയ നാട്ടുകാരോട് ഭാര്യ സ്ഥലത്ത് എത്തിയാൽ താഴേക്ക് ഇറങ്ങാമെന്നു പറഞ്ഞു.

അങ്ങനെ പ്രദേശവാസികളിലാരോ ഭാര്യയെ വാടകവീട്ടിൽ നിന്നു കൂട്ടിവന്നു. ഇവർ എത്തിയതോടെ അരിശം മുഴുവൻ ഭാര്യയുടെ നേർക്കായി. ചാടി മരിക്കുമെന്ന വാക്കുകൾ കേട്ടതോടെ അവർ മയങ്ങി വീണു. അവരെ ഉടൻ ജനറൽ ആശുപത്രിയിലേക്കു മാറ്റി. ഇതിനിടെ ആരോ വിവരം അറിയിച്ചതനുസരിച്ച് അഗ്നിശമനസേന സ്ഥലത്ത് എത്തി. വൈദ്യുത തൂണിൽ ആരോ കയറാൻ തുടങ്ങിയപ്പോൾ റിയാസ് വൈദ്യുത കമ്പികളിൽ തൂങ്ങി അകലേക്കു മാറാൻ ഒരുങ്ങി.

അപ്പോഴേക്കും അഗ്നിശമന സേന തങ്ങളുടെ വല നിവർത്തി താഴേക്കു വീണാലും രക്ഷപെടുത്താൻ കഴിയുന്ന തരത്തിൽ നിൽപ്പായി. അകലത്തിൽ ഏറെ മാറാൻ കഴിയാതായി. ഇതിനെ തുടർന്ന് മുകളിലേക്കു കയറിയ യുവാക്കൾ ഇയാളെ വലിച്ചു താഴേക്കു വലിച്ചിടുകയായിരുന്നു. വലയിലേക്കു വീണ ഇയാളെ കണ്ട് പ്രക്ഷുബ്ധരായ നാട്ടുകാർ ബഹളം വച്ചതിനെ തുടർന്നു പൊലീസ് വാഹനത്തിൽ കയറ്റി ജനറൽ ആശുപത്രിയിലെത്തിച്ചു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...