കടൽ തീരത്ത് അടിഞ്ഞത് ആയിരക്കണക്കിന് 'പെനിസ്' ഫിഷ്; കൗതുകം; സംഭവിച്ചത്

penis-fish
SHARE

കാലിഫോർണിയന്‍ തീരത്ത് വന്നടിഞ്ഞ മൽസ്യക്കൂട്ടമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.  ഡ്രെയ്ക്‌സ് ബീച്ചില്‍ കരക്കടിഞ്ഞത് ആയിരക്കണക്കിന് 'പെനിസ് ഫിഷ്' ആണ്. കടലിന്‍റെ അടിത്തട്ടില്‍ മണലിനുള്ളിലായാണ് പെനിസ് ഫിഷുകള്‍ കഴിയുന്നത്.  ഇപ്പോള്‍ തീരത്ത് ഇവ അടിയാന്‍ കാരണമായത് ശക്തമായ കാറ്റാണ്‌. പുരുഷ ലൈംഗികാവയവത്തിന്റെ ആകൃതിയാണ് ഇതിന് ഈ പേര് നൽകിയത്. 

കാലിഫോര്‍ണിയയിലെ ഡ്രെയ്ക്‌സ് ബീച്ചില്‍ കരക്കടിഞ്ഞത് ആയിരക്കണക്കിന് 'പെനിസ് ഫിഷ്' ആണ്. പൊതുവെ കടലിന്‍റെ അടിത്തട്ടില്‍ മണലിനുള്ളിലായാണ് പെനിസ് ഫിഷുകള്‍ കഴിയുന്നത്.  ഇപ്പോള്‍ തീരത്ത് ഇവ അടിയാന്‍ കാരണമായത് ശക്തമായ കാറ്റാണ്‌. ആകൃതിയുടെ പേരിലാണ് പെനിസ് ഫിഷ് ആ പേരില്‍ അറിയപ്പെടുന്നത്. വ്യത്യസ്തമായ ഈ  ഘടന തന്നെയാണ് കടലിലെ മറ്റ് ജീവികളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. 

സാധാരണ ഗതിയില്‍ പത്ത് മുതല്‍ മുപ്പത് ഇഞ്ച് വരെയാണ് ഇത്തരം ജീവികളുടെ നീളം. ഇരപിടുത്തവും ജീവിതവും എല്ലാം അടിത്തട്ടിലാണ്. ഒരിനം വിരയായിട്ടാണ് ഇവയെ കണക്കാക്കുന്നത്. ബാക്ടീരിയയും മറ്റ് ചെറിയ ജൈവവസ്തുക്കളുമൊക്കെയാണ് ഇവയുടെ ഭക്ഷണം. 25 വർഷമാണ് ഇവയുെട ആയുസ്സ്. പെനിസ് ഫിഷിനെ ഭക്ഷിക്കുന്നവരും ഉണ്ട്. ഇലാസ്റ്റിക് പോലുള്ള ഇവയുടെ ഇറച്ചിക്ക് ഉപ്പും മധുരവും കലര്‍ന്ന രുചിയാണ് എന്നാണ് വിവരം. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...