‘വെണ്ണിലാക്കൊമ്പിലേ രാപ്പാടി..’; പെങ്ങളുടെ കല്യാണത്തിന് കണ്ണുനിറഞ്ഞ് ഏട്ടന്റെ പാട്ട്: വിഡിയോ

brother-singing-song
SHARE

ആങ്ങളമാർക്ക് സന്തോഷവും സങ്കടവും ഒരുപോലെ തോന്നുന്ന ഒരു ദിവസമുണ്ട്. ജീവനുതുല്യം സ്നേഹിച്ച പെങ്ങൾ വിവാഹിതയായി പോകുന്നത്. കളിച്ചും ചിരിച്ചും കുറുമ്പു കാട്ടിയും ഒപ്പമുണ്ടായിരുന്ന പെങ്ങൾ മറ്റൊരു വീട്ടിലേക്ക് പോകുന്നത് ഏതൊരു ആങ്ങളുടെയും ഉള്ളുപൊള്ളിക്കുന്ന നിമിഷമാണ്. പെങ്ങൾക്ക് നല്ലൊരു ജീവിതം കിട്ടിയെങ്കിലും ആ വിരഹം വേദനയുളവാക്കുന്നത് തന്നെയാണ്. 

ഇവിടെയിതാ സങ്കടം ഉള്ളിലൊതുക്കി പാട്ടു പാടുന്നൊരു പൊന്നാങ്ങളയാണ് ഏവരേയും കരയിപ്പിക്കുന്നത്. പെങ്ങളുടെ വിവാഹ നാളിന്റെ തലേന്നാൾ പെങ്ങളെയോർത്ത് മധുരോതാരമായി പാടുകയാണ്. വെണ്ണിലാ കൊമ്പിലെ രാപ്പാടി...എന്നും ഈ ഏട്ടന്റെ ചിങ്കാരി എന്ന് പാടുമ്പോൾ കണ്ണുനീർ തുടയ്ക്കുന്ന പെങ്ങളൂട്ടിയേയും അടുത്ത് കാണാം. 

‘അനിയത്തിയുടെ കല്യാണ തലേന്ന് ആണ്.. പാടാൻ തുടങ്ങിയപ്പോൾ അവൾ കരയാൻ തുടങ്ങി. 

എനിക്കും കരച്ചിൽ വരും എന്നറിയാവുന്നത് കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കിയതേ ഇല്ല. ??)’– വിഡിയോ പങ്കുവച്ച് ചേട്ടന്റെ വാക്കുകൾ.

എന്തായാലും കണ്ണിൽ നനവു പടരുന്ന ഈ വിഡിയോ സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...