വി‍ഡിയോ ടിക്ടോക് നീക്കി; രോഷത്തോടെ വൈറലായ ഹിന്ദു മുസ്‌ലിം സ്വവർഗ ദമ്പതികൾ

lesbian-couples-06
SHARE

അതിമനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെ ഇന്റർനെറ്റിന്റെ ഹൃദയം കവർന്ന ഹിന്ദു–മുസ്‌ലിം സ്വവർഗ്ഗ ദമ്പതികളെ ഓര്‍മ്മയില്ലേ? അമേരിക്കയിൽ നിന്നുള്ള സുന്ദസ് മാലിക്കും അഞ്ജലി ചക്രയുമായിരുന്നു ആ ദമ്പതികൾ. ഇപ്പോഴിതാ മറ്റൊരു കാരണത്തിൽ ഇരുവരും വീണ്ടും വാർത്തകളിലിടം നേടുകയാണ്. 

അടുത്തിടെ ടിക് ടോക് ആപ്പില്‍ സജീവമാണ്. അടുത്തിടെ സുന്ദസും അഞ്ജലിയും പോസ്റ്റ് ചെയ്ത വിഡിയോ ടിക് ടോക് നീക്കം ചെയ്തു. ആപ്പിന്റെ മാർഗ്ഗനിർദേശങ്ങൾ ലംഘിച്ചെന്നാരോപിച്ചാണ് വിഡിയോ നീക്കം ചെയ്തെന്ന് ദമ്പതികൾ പറയുന്നു. 

ഇതേ വിഡിയോ വീണ്ടും ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് ഇരുവരും പ്രതിഷേധമറിയിച്ചത്. ''മാർഗ്ഗനിർദേശങ്ങൾ ലംഘിച്ചെന്നാരോപിച്ചാണ് ടിക് ടോക് ഈ വിഡിയോ നീക്കം ചെയ്തത്. സ്വവർഗ്ഗരതിയോടുള്ള പേടിയെക്കുറിച്ച് ആളുകൾ പറയുന്നത് ശരിയാണ്''- അഞ്ജലി കുറിച്ചു. ടിക് ടോകിനെ ടാഗ് ചെയ്ത ശേഷം ഇതേക്കുറിച്ച് വിശദീകരിക്കുന്നോ എന്നും അഞ്ജലി ചോദിച്ചു. 

നിരവധി പേർ ഇരുവരെയും പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...