ജന്മനാ ഒരു കാലില്ല; കഴിവിന് സല്യൂട്ടടിച്ച് പിഷാരടി; 'സിനിമയില്‍ അവസരം'

girl
SHARE

മഴവില്‍ മനോരമയിലെ ബിഗ് സല്യൂട്ടിന്റെ വേദിയില്‍ താരമായി വന്ദന. തന്റെ പരിമതികളെ അതിജീവിച്ച വന്ദനയ്ക്ക് ഇനി രമേശ് പിഷാരടിയുടെ സിനിമയില്‍ അവസരം. ജീവിതത്തിലെ ആഗ്രഹങ്ങള്‍ തുറന്നുപറയാന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു വന്ദന തന്റെ ആഗ്രഹം സദസ്സിനെ അറിയിച്ചത്.

ജന്മനാതൊട്ട് അരയ്ക്ക് താഴോട്ട് ഒരു കാലില്ലാത്ത വന്ദനയുടെ നൃത്തത്തില്‍ സദസ്സ് അലിഞ്ഞു ചേര്‍ന്നിരുന്നു. സാധാരണ നര്‍ത്തകരെ പോലെ തന്നെ, ഒരുവിധത്തിലും തന്റെ കലയില്‍ വിട്ടുവീഴ്ച ചെയ്യാത്ത പ്രകടനമായിരുന്നു വന്ദനയുടേത്.

സിനിമയില്‍ അഭിനയിക്കണമെന്നതും, ആർട്ടിഫിഷ്യൽ ലിംബ് വേണം എന്നീ രണ്ട് ആഗ്രഹങ്ങളാണ് വന്ദന പറഞ്ഞത്. താന്‍ സംവിധാനം ചെയ്യുന്ന അടുത്ത സിനിമയില്‍ വന്ദന ഉണ്ടായിരിക്കുമെന്ന ഉറപ്പും പിഷാരടി നല്‍കി. ഭാവിയില്‍ ഏത് റോളിലാണെങ്കിലും സിനിമയില്‍ തിളങ്ങാനാകട്ടെെയന്നും പിഷാരടി ആശംസിച്ചു.

വന്ദന ആറുവയസ്സു മുതല്‍ സംഗീതവും അഭ്യസിക്കുന്നുണ്ട്. ചെറുപ്പം മുതല്‍ മകളുടെ ആവശ്യത്തിനായി ഒപ്പം ചേര്‍ന്ന മാതാപിതാക്കള്‍ക്ക് വന്ദനയുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതില്‍ പരിമിതികള്‍ ഏറെയാണ്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...