വിവാഹസമ്മാനമായി 2 കിലോ ‘വലിയ’ ഉള്ളി; ധൂര്‍ത്ത് കാണിക്കല്ലേയെന്ന് കമന്‍റ്: ചിരി

onion-price
SHARE

100 രൂപയും കടന്ന് കുതിപ്പ് തുടരുകയാണ് സവാള. വില കുതിച്ചുയർന്നതോടെ അടുക്കളയിലെ താരമാണ് സവാളയിപ്പോൾ. പ്രത്യേക പരിഗണന  നൽകി വീട്ടമ്മമാർ സവാളയെ പൊന്നുപോലെ നോക്കുന്നു എന്നാണ് പറയുന്നത്. വിദേശരാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത് സവാള വിലയെ പിടിച്ചു കെട്ടാനുള്ള ശ്രമത്തിലാണ് സർക്കാർ.

സമൂഹമാധ്യമങ്ങളിലും സവാളയാണിപ്പോൾ താരം. പലതരം ട്രോളുകളും മീമുകളുമൊക്കെയായി സവാള തരംഗമാണ്. പല രീതിയിലുള്ള പ്രതിഷേധങ്ങളും വിലവർധനവിനെതിരെ ഉയരുന്നുണ്ട്. വിവാഹത്തിന് നവദമ്പതികൾക്ക് സമ്മാനമായി സവാള നൽകുന്ന സുഹൃത്തുക്കളുടെ ചിത്രവും വൈറലാണ്. 

‘ചങ്കിന്റെയും ചങ്കത്തിയുടെയും വിവാഹം. പണം ഒന്നും നോക്കിയില്ല. വാങ്ങിച്ചു കൊടുത്തു 2 കില‌ോ ഉള്ളി. അവരും Happy ഞങ്ങളും Happy’’ – ജിഎൻപിസി ഗ്രൂപ്പിൽ ചിത്രം പങ്കുവച്ചുകൊണ്ട് വിനോദ് രാമചന്ദ്രന്‍ എന്നയാൾ കുറിച്ചു.

പണത്തിന്റെ അഹങ്കാരം, ധൂർത്ത് കാണിക്കല്ലേ, ആർഭാടം കുറയ്ക്കണം എന്നിങ്ങനെയുള്ള രസകരമായ കമന്റുകളാണ് ചിത്രത്തിനു ലഭിക്കുന്നത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...