കരയുന്ന കൂട്ടുകാരന്‍റെ കണ്ണീരൊപ്പി; കെട്ടിപ്പിടിച്ചും ആശ്വാസം: കണ്ണുനനയും വിഡിയോ

autism-help
SHARE

കരയുമ്പോൾ കണ്ണീരൊപ്പി ചായാൻ ഒരു തോൾ നൽകുന്നവനാണ് യഥാർഥ സുഹൃത്ത്. അത്തരം സൗഹൃദങ്ങൾ ലഭിക്കാൻ പ്രയാസമുള്ള ഈ കാലത്ത് ഒരു സ്പെഷ്യൽ സ്കൂളിൽ നിന്നുള്ള കാഴ്ച ആരുടെയും കണ്ണുനനയിക്കുന്നതാണ്.

ഓട്ടിസം ബാധിച്ച കൂട്ടുകാരന്റെ കണ്ണീരൊപ്പി ആശ്വസിപ്പിക്കുന്ന ഡൗൺസിൻഡ്രോം ബാധിച്ച കുഞ്ഞിന്റെ വിഡിയോ ആരുടെയും കണ്ണുനനയിക്കും. കരയുന്ന കൂട്ടുകാരന്റെ കണ്ണീർ തുടച്ചുകൊടുത്തശേഷം കരച്ചിൽ മാറുവോളം അവനെ സ്നേഹപൂർവ്വം ഈ കുഞ്ഞ് കെട്ടിപിടിക്കുന്നത് വിഡിയോയിൽ കാണാം. കരച്ചിൽ മാറ്റിയ ശേഷം കൂട്ടുകാരനെ കളിപ്പിക്കുന്നതും കാണാം.

മെക്സിക്കോയിലെ ഒരു സ്പെഷ്യൽ സ്കൂളിൽ നിന്നാണ് ഈ വിഡിയോ. കുഞ്ഞുങ്ങളുടെ നിഷ്കളങ്ക സ്നേഹം ക്യാമറയിൽ പകർത്തിയത് അധ്യാപികയാണ്. ലക്ഷകണക്കിനാളുകളാണ് ഈ വിഡിയോ കണ്ടത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...