12 കീമോ; കാന്‍സറിനെ ആട്ടിപ്പായിച്ച് ഇവര്‍: സന്തോഷക്കുറിപ്പ്

shan-ibrahim
SHARE

സ്നേഹം കൊണ്ട് മുറിവുണങ്ങിയവൾ, ബാദുഷയുടെ ചെമ്പൂവ് ശ്രുതിയെ ഇങ്ങനെ വിളിക്കാം. സോഷ്യൽമീഡിയ ഹൃദയം കൊണ്ട് ഏറ്റെടുത്ത ദമ്പതികൾ ആശ്വാസമുള്ളൊരു വാർത്തയുമായാണ് എത്തുന്നത്. 12 കീമോയ്ക്കൊടുവിൽ കാൻസറിനെ ആട്ടിപ്പായിച്ച വിവരമാണ് ഇവർക്ക് പറയാനുള്ളത്. ഈ നല്ല വാർത്ത നന്ദു മഹാദേവയാണ് കാൻസർ അതിജീവിച്ചവരുടെ കൂട്ടായ്മയായ അതിജീവനത്തിൽ പങ്കുവച്ചിരിക്കുന്നത്. 

നന്ദുവിന്റെ ഫെയ്സ്ബുക്ക് കുറിപ്പിലെ വരികൾ ഇങ്ങനെ;

ഇവരുടെ മുഖം കണ്ടാൽ ഇവരിൽ ആർക്കാണ് ട്രീറ്റ്മെന്റ് ചെയ്യുന്നത് എന്ന് മനസ്സിലാകുന്നുണ്ടോ ?

ഇല്ല അല്ലേ !

അതാണ് അവരുടെ വിജയവും..

12 കീമോ കഴിഞ്ഞു ക്യാൻസറിനെ ശരീരത്തിൽ നിന്ന് ആട്ടിപ്പായിച്ച് സുന്ദരമായ സ്നേഹപൂർണ്ണമായ ജീവിതത്തിലേക്ക് തിരികെ വന്ന ചങ്കുകൾക്ക് ആശംസകൾ...

കീമോയെക്കാളും വലിയ മരുന്നാണ് സ്നേഹം എന്ന് ഇവർ വീണ്ടും വീണ്ടും തെളിയിക്കുന്നു...

ഈ സ്നേഹത്തിന്റെ കഥ എല്ലാവരും അറിയണം.. മാതൃകയാക്കണം..

ഇവരുടെ കഥ വായിച്ചവർ ഈ സ്നേഹപൂർണ്ണമായ അതിജീവനത്തിന്റെ കഥ മറ്റുള്ളവരുമായി പങ്ക് വയ്ക്കൂ..

ബാദുഷയുടെയും ശ്രുതിയുടെയും പ്രണയത്തിന് മുന്നിൽ കാഞ്ചനമാലയും മൊയ്തീനും പോലും ചിലപ്പോൾ തോറ്റ് പോയേക്കാം...

ഈ ഫോട്ടോ കാണുമ്പോൾ സല്യൂട്ട് ചെയ്യാൻ തോന്നുന്നു... അതിജീവനത്തിന്റെ ഇണക്കുരുവികൾ

MORE IN SPOTLIGHT
SHOW MORE
Loading...
Loading...