ഒറ്റക്കൈ ഹാൻഡിൽ നിയന്ത്രിച്ച് ഫർഹാൻ ചവിട്ടിയത് 340 കിലോമീറ്റർ; വിസ്മയം

malappuram-fayis-farhan
SHARE

ഒറ്റക്കയ്യിൽ ഹാൻഡിൽ നിയന്ത്രിച്ച് ഫായിസ് ഫർഹാൻ സൈക്കിൾ ഓടിച്ചത് 340 കിലോമീറ്റർ. കുന്നും മലയും താണ്ടി ഊട്ടിവരെ യാത്രചെയ്ത് തിരിച്ചെത്തി. മൂന്നിയൂർ വെളിമുക്ക് ആലുങ്ങൽ എരണിക്കൽ അബ്ദുൽ ഖാദർ, നഹീമ ദമ്പതികളുടെ മൂത്ത മകനായ ഫായിസ് ഫർഹാനാ(16)ണ് ഏവരെയും വിസ്മയിപ്പിച്ച് സൈക്കിൾ സവാരി നടത്തിയത്. 

വേങ്ങരയിലെ സൈക്കിൾ റൈഡേഴ്സ് ക്ലബ്ബിലെ 15 അംഗ സംഘത്തിനൊപ്പം ഒരാഴ്ച മുൻപാണ് ഫായിസ് ഊട്ടിയിലേക്ക് പുറപ്പെട്ടത്. പുലർച്ചെ 4ന് വീട്ടിൽനിന്നു പുറപ്പെട്ട് രാത്രി 11ന് ഊട്ടിയിൽ എത്തി. അടുത്ത ദിവസം രാവിലെ 11ന് പുറപ്പെട്ട് രാത്രി 11ന് വീട്ടിലെത്തി. സാധാരണ സൈക്കിൾ തന്നെയാണ് ഉപയോഗിക്കുന്നത്. ബ്രേക്കിന്റെ കേബിളിൽ മാത്രം ചില മാറ്റങ്ങൾ വരുത്തി. മൂന്നിയൂർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ  വിദ്യാർഥിയാണ്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...