ഹെൽമെറ്റില്ല; പൊലീസ് പിഴ നൽകി; പിന്നാലെ ബൈക്ക് തകർത്ത് യുവാവിന്റെ കരച്ചിൽ; വിഡിയോ

bike-social-media-man
SHARE

ഹെൽമെറ്റില്ലാതെ ബൈക്കിലെത്തിയ യുവാവിനെ തടഞ്ഞ പൊലീസ് ആകെ അമ്പരന്നു. പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഇൗ വിഡിയോ കണ്ടവരും. വാഹനങ്ങളിലെ പിഴ ഇരട്ടിയിൽ അധികമാക്കിയതോടെ ട്രാഫിക് നിയമ ലംഘനങ്ങളിൽ പിടിക്കപ്പെടുന്നവർ പല തരത്തിലാണ് പ്രതികരിക്കുന്നത് മുൻപും വൈറലായിരുന്നു. 

ഹെൽമെറ്റ് ധരിച്ചില്ല എന്ന കാരണത്താൽ പിഴ ചുമത്തിയത് സഹിക്കാനാവാതെ ബൈക്ക് തകർത്ത് റോഡിൽ ഇരുന്നു കരയുന്ന യുവാവിന്റെ വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് ഹെൽമെറ്റ് ധരിക്കാതെ എത്തിയ യുവാവ് പിടിയിലായത്. തുടർ‌ന്ന് പിഴ നൽകാൻ ആവശ്യപ്പെട്ടതോടെ യുവാവ് സമനില തെറ്റിയതുപോലെ പെരുമാറുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ബൈക്ക് റോഡിലേക്ക് മറിച്ചിട്ട യുവാവ് ബൈക്ക് തകർക്കുകയും ഒടുവിൽ ബൈക്കിന് പുറത്തിരുന്ന് കരയുകയുമായിരുന്നു. വിഡിയോ കാണാം. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...