വിദ്യാർഥിയുടെ ശ്വാസനാളത്തിൽ പേനയുടെ അടപ്പ് കുടുങ്ങി, പുറത്തെടുത്തു

pen-cap-student
SHARE

കൊണ്ടോട്ടി : ആറാം ക്ലാസ് വിദ്യാർഥിയുടെ ശ്വാസനാളത്തിൽ കുടുങ്ങിയ പേനയുടെ അടപ്പ് ഡോക്ടർമാർ പുറത്തെടുത്തു. കൊണ്ടോട്ടി ജിഎംയുപി സ്കൂൾ വിദ്യാർഥിയാണ് അടപ്പു വിഴുങ്ങിപ്പോയത്. ശനിയാഴ്ച ഉച്ചയ്ക്കാണ് പേനയുടെ അടപ്പ് ശ്വാസനാളത്തിൽ കുടുങ്ങിയത്. ഉടൻ അധ്യാപകർ സ്വകാര്യ ആശുപത്രികളിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. ഇന്നലെ പുലർച്ചെയോടാണ് അടപ്പ് പുറത്തെടുക്കാനായത്.  അധ്യാപകർ യഥാസമയം ആശുപത്രിയിൽ എത്തിച്ചതിനാലാണു വിദ്യാർഥിയുടെ ജീവൻ രക്ഷിക്കാനായതെന്നു പിടിഎ പ്രസിഡന്റ് സലീം പുതിയറക്കൽ പറഞ്ഞു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...