തീര്‍ന്നില്ല; രണ്ട് കയ്യും വിട്ട് ഡാൻസ് കളിച്ച് ബസോടിച്ച് ഡ്രൈവര്‍: വിഡിയോ

dancing-driver
SHARE

ടൂറിസ്റ്റ് ബസുകളുടെ നിയമലംഘന പട്ടികയിലേക്ക് പുതിയൊരാൾ കൂടി. ബസ് ഒാടിക്കുമ്പോൾ രണ്ട് കൈയ്യും വിട്ട് ഡാൻസ് കളിക്കുകയാണ് ഇവിടെ ഡ്രൈവർ. പാട്ടിൽ മുഴുകിയിരിക്കുന്ന ഡ്രൈവറുടെ ശ്രദ്ധ സ്റ്റിയറിങ്ങിലല്ല. 

 അപകടകരമായ രീതിയിൽ വാഹനമോടിക്കുന്ന ഇയാൾ തുലാസിലാക്കുന്നത് സ്വന്തം ജീവൻ മാത്രമല്ല വാഹനത്തിലെ മറ്റു യാത്രക്കാരുടേയും ജീവനാണ്. സംഭവം നടന്ന സ്ഥലമോ വാഹനമോടിച്ച ആളുടെ വിവരങ്ങളോ ലഭ്യമല്ല.

നേരത്തെ ഇത്തരത്തിൽ അപകടകരമായ രീതിയിൽ വാഹനമോടിക്കുന്ന വിഡിയോകൾ വൈറലായതിനെ തുടർന്ന് നിരവധി ഡ്രൈവർമാർക്കെതിരെ മോട്ടർ വാഹന വകുപ്പ് നടപടിയെടുത്തിരുന്നു. എന്നിട്ടും നിയമലംഘനങ്ങൾ തുടർക്കഥയാകുന്നു എന്നതിന്റെ  സൂചനയാണ് ഈ വിഡിയോ.

ബസിൽ യാത്ര ചെയ്യുന്ന പെൺകുട്ടികളെകൊണ്ട് ഗിയർമാറ്റിക്കുന്ന ഡ്രൈവറിനും പാട്ടുകാരൻ ഡ്രൈവറിനും ബസിൽ അഭ്യാസം കാണിക്കുന്ന ഡ്രൈവറിനും ശേഷമാണ് ഡാൻസ് കളിക്കുന്ന ഡ്രൈവറുടെ പ്രകടനം.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...