സാഹസികാഭ്യാസം റോഡിൽ അല്ല, ഗ്രൗണ്ടിൽ; കുറ്റം ചെയ്തിട്ടില്ല; ന്യായീകരിച്ച് കുറിപ്പ്

car-driving-02
SHARE

കൊല്ലത്ത് സ്കൂളുകളിൽ ബസുകളും കാറുകളുമായി സാഹസിക അഭ്യാസപ്രകടനങ്ങൾ നടത്തിയതിനെ ന്യായീകരിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പ്. ബ്ലൂവോക്സ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് കുറിപ്പിൽ വാദിക്കുന്നു. സ്കൂളിൽ അഭ്യാസം നടത്തിയ കാറിന്റെ ഉടയമെന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. 

ഇപ്പോൾ ഉയരുന്ന പ്രശ്നങ്ങളെല്ലാം മാധ്യമസൃഷ്ടി മാത്രമാണെന്നും ആനുകാലിക പ്രസക്തിയുള്ള വാർത്തകൾ മറച്ചുവെക്കാനുള്ള അജണ്ടയുടെ ഭാഗമാണിതെന്നും കുറിപ്പ് പറയുന്നു. 'മോട്ടോർ വാഹനവകുപ്പ് അവരുടെ ജോലി ചെയ്യുക മാത്രമാണ് ചെയ്യുന്നത്. വാർത്തകളുടെ അടിസ്ഥാനത്തിൽ അവർ നടപടിയെടുക്കാൻ നിർബന്ധിതരാകുകയാണ്. 

'ഗൗരവമുള്ള യാതൊരു കുറ്റകൃത്യവും ചെയ്തിട്ടില്ല. ചടങ്ങ് നടന്നത് റോഡിൽ അല്ല, ഗ്രൗണ്ടിൽ ആണ്. ആർക്കും പരുക്കോ അപകടമോ ഉണ്ടായിട്ടില്ല. അനാവശ്യമായ കുറ്റപ്പെടുത്തലുകൾ ഒഴിവാക്കണമെന്നും കുറിപ്പിൽ പറയുന്നു. 

സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോകുന്നതിന് മുന്നോടിയായി എട്ടുബൈക്കുകളുടെയും ഒരു കാറിന്റെയും അകമ്പടിയോടെ സ്‌കൂള്‍ വളപ്പില്‍ ബസ് അഭ്യാസം നടന്നിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുകയും വാര്‍ത്തയാകുകയും ചെയ്തതിന് പിന്നാലെ അഭ്യാസം നടത്തിയ വാഹനങ്ങക്കെതിരേ നടപടി സ്വീകരിച്ചിരുന്നു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...