130 കിലോയുള്ള കപ്പ, 28 ഇഞ്ച് നീളമുള്ള വെണ്ടക്ക; റെജിയുടെ വിളവെടുപ്പ്

pathanamthitta-kappa
SHARE

പുല്ലൂപ്രം കടയ്ക്കേത്തിൽ റെജി ജോസഫിന് കൃഷി ഉപജീവന മാർഗം മാത്രമല്ല. കാർഷിക മേഖലയിൽ പുത്തൻ സൃഷ്ടികളുമായി പ്രദർശന നഗരികളിൽ ശ്രദ്ധേയനാകുകയാണ് അദ്ദേഹം. 7 അടി നീളമുള്ള കാച്ചിൽ, ഒരു മൂട്ടിൽ നിന്ന് 130 കിലോ കപ്പ, 28 ഇഞ്ച് നീളമുള്ള വെണ്ടക്ക, 7.8 അടി നീളമുള്ള ചേമ്പ്... റെജി വിളയിച്ചെടുത്ത കാർഷിക ഉൽപ്പന്നങ്ങളുടെ പട്ടിക ഇവിടെ തീരുന്നില്ല. 50 കിലോയോളം തൂക്കമുള്ള കാന്താരി പടപ്പൻ കപ്പയാണ് അവസാനം വിളയിച്ചത്. 

7 അടി നീളമുള്ള പാതാള കാച്ചിലിന് 100 കിലോയോളം തൂക്കമുണ്ട്. 10 അടിയോളം താഴ്ചയിൽ കാച്ചിലിനു ചുറ്റും കുഴിയെടുത്താണ് കാച്ചിൽ പിഴുതെടുത്തത്. 7 പേർ ചേർന്നാണ് മണ്ണിനടിയിൽ നിന്നും ഉയർത്തിയെടുത്തത്. 50 കിലോയോളം തൂക്കമുള്ള ആഫ്രിക്കൻ കാച്ചിലും അടുത്തിടെ റെജി വിളയിച്ചു. പൂവന്മല എൽപി സ്കൂളിനു പിന്നിലായി ഭൂമി പാട്ടത്തിനെടുത്താണ് അദ്ദേഹം കൃഷി ചെയ്യുന്നത്. കാട്ടുപന്നിയുടെ ശല്യം വർധിച്ചിരിക്കുന്നത് കൃഷിയെ പ്രതികൂലമായി ബാധിക്കുകയാണെന്ന് റെജി പറയുന്നു. എലിയും ശല്യമാണ്. 

നീലക്കാച്ചിൽ, ആദിവാസികൾ കൃഷി ചെയ്യുന്ന പെരുവലത്തിൽ കാച്ചിൽ, ചേന, ചേമ്പ്, കപ്പ, വാഴ, ഇഞ്ചി, മഞ്ഞൾ എന്നിവയെല്ലാം റെജിയുടെ കൃഷിയിടത്തിലുണ്ട്. ജൈവകൃഷിയാണ് ചെയ്യുന്നത്. റെജി വിളയിച്ച വെണ്ടക്കയും ചേമ്പും ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചിട്ടുണ്ട്. കാർഷിക പ്രദർശനങ്ങളിൽ സജീവ സാന്നിധ്യമാണ് റെജി. സ്വയം വിളയിക്കുന്ന ഉൽപന്നങ്ങളുമായി പ്രദർശനത്തിനെത്തുമ്പോൾ മറ്റു കർഷകരിൽ നിന്ന് ഒട്ടേറെ കൃഷി രീതികൾ പഠിക്കാനാകുമെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു

MORE IN SPOTLIGHT
SHOW MORE
Loading...
Loading...