അമ്മയ്ക്ക് ഞാൻ പ്ലാസ്റ്റിക് സർജറി ചെയ്തുകൊടുക്കാം; നൻമയുടെ മറുപടി; കുറിപ്പ്

usha-help
SHARE

മലയാളി പൊളിയല്ലേ.. എന്ന് ഹൃദയം കൊണ്ട് ഒരിക്കൽ കൂടി തെളിയിക്കുകയാണ് ഇൗ മനുഷ്യൻ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിന് താഴെ നൽകിയ മറുപടി നൻമയുടെ ഒരു ഉറവ കൂടി കാട്ടിത്തരികയാണ്. മുഖത്ത് തീപ്പൊള്ളലേറ്റ ഒരു അമ്മയ്ക്ക് വേണ്ടിയായിരുന്നു കിടിലൻ ഫിറോസ് തന്റെ പേജിൽ കുറിപ്പ് പങ്കുവച്ചത്. ഇതിന് താഴെയാണ് ചികിൽസ ഏറ്റെടുക്കാൻ തയാറാണെന്ന് പറഞ്ഞ് മറുപടി എത്തിയത്. കോയമ്പത്തൂരിലുള്ള ഗംഗാ ഹോസ്പിറ്റലിൽ അമ്മയുടെ സൗജന്യ പ്ലാസ്റ്റിക് സർജറി ഏറ്റെടുക്കാമെന്നാണ് സബിത്ത് ഉമർ എന്ന വ്യക്തി കമന്റിട്ടത്.

ഫിറോസിന്റെ കുറിപ്പ് ഇങ്ങനെ: നിമിഷങ്ങൾക്കകമാണ് നന്മ സംഭവിക്കുക. രാവിലെ ഇട്ട പോസ്റ്റാണ് .തീപ്പൊള്ളലേറ്റ് മുഖം വികൃതമായിപ്പോയ ഉഷാകുമാരി അമ്മയുടെ കഥ. പോസ്റ്റെയ്‌യുന്ന സമയത്ത് മനസ്സുമുഴുവൻ ഈയമ്മയെ ആരെങ്കിലും സഹായിച്ചിരുന്നെങ്കിൽ എന്ന ചിന്തയായിരുന്നു .ഒരുപാടു പേർ കുഞ്ഞു സാമ്പത്തികസഹായങ്ങൾ നൽകി .നന്ദിയുണ്ട് .എന്നാൽ ട്വിസ്റ്റ് അതല്ല .കോയമ്പത്തൂരിലുള്ള ഗംഗാ ഹോസ്പിറ്റലിൽ ഈയമ്മയുടെ സൗജന്യ പ്ലാസ്റ്റിക് സർജറി ഏറ്റെടുക്കാൻ വലിയ മനസ്സുള്ള ഒരുമനുഷ്യൻ തയാറായി. Sabith Umer,താങ്കൾ വലിയ മനുഷ്യനാണ്. അമ്മയെയും അമ്മയുടെ മകനെയും ഡോക്ടറെയും വിളിച്ചു സംസാരിച്ചിരുന്നു .നിങ്ങളുടെയൊക്കെ നന്മമനസ്സുകളെ സാക്ഷിനിർത്തി കാര്യങ്ങളൊക്കെ വളരെ പെട്ടെന്ന് നടക്കാനുള്ള സാധ്യതകളുണ്ട്. കൂടുതൽ വിവരങ്ങൾ വഴിയേ അപ്ലോഡ് ചെയ്യാം. പരക്കട്ടെ പ്രകാശം.’ അദ്ദേഹം കുറിച്ചു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...