വേഗം തിരുവനന്തപുരത്ത് എത്തിക്ക്; മോളി ചേച്ചിയുടെ ചികിൽസ ഏറ്റെടുത്ത് മമ്മൂട്ടി: മകൻ

mammootty-molly-help
SHARE

ചിരിച്ചും ചിരിപ്പിച്ചും മാത്രം മലയാളിക്ക് മുന്നിലെത്തിയ മോളി കണ്ണമാലി എന്ന നടിയുടെ മുഖത്ത് ഇപ്പോൾ ചിരിയില്ല. ചാള മേരി എന്ന കഥാപാത്രത്തിന്റെ പേരിൽ പ്രശസ്തി നേടി ഒട്ടേറെ സിനിമകളിൽ തിളങ്ങിയ താരം ഇപ്പോൾ രോഗക്കിടക്കിയിലാണ്. സമൂഹമാധ്യമങ്ങളിലൂടെ മോളിചേച്ചിയുടെ അവസ്ഥ കണ്ടറിഞ്ഞ് സഹായത്തിന് എത്തിയിരിക്കുകയാണ് മമ്മൂട്ടി. വലിയ പ്രതീക്ഷയും ആശ്വാസവും  നൽകുന്ന ഇൗ സഹായത്തെ കുറിച്ച് മോളിയുടെ മൂത്തമകൻ സോളി മനോരമ ന്യൂസ് ഡോട്ട്കോമിനോട് സംസാരിക്കുന്നു.

‘അമ്മച്ചിയ്ക്ക് അത്രകണ്ട് വയ്യാത്തോണ്ടാണ്. രണ്ട് അറ്റാക്ക് കഴിഞ്ഞു. ചികിൽസയ്ക്ക് പണമില്ലാതെ വിഷമിക്കുമ്പോഴാണ് സഹായവുമായി മമ്മൂട്ടി സാർ എത്തുന്നത്. അദ്ദേഹത്തിന്റെ പി.എ വീട്ടിൽ വന്നു സംസാരിച്ചു. തിരുവനന്തപുരത്ത് ഒാപ്പറേഷനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്നും ചേച്ചിയെ ഉടൻ അങ്ങോട്ട് എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ചികിൽസിക്കുന്ന ആശുപത്രിയിൽ നിന്നും റിപ്പോർട്ടുകൾ കിട്ടിയാൽ ഉടൻ അമ്മച്ചിയെ അങ്ങോട്ടുമാറ്റും. ചികിൽസയുടെ ചെലവൊക്കെ അദ്ദേഹം നോക്കാമെന്ന് അറിയിച്ചിട്ടുണ്ട്. പലരും വിളിച്ച് അന്വേഷിച്ചതല്ലാതെ ഒരു സഹായവും കിട്ടിയിരുന്നില്ല. അമ്മയുടെ ചികിൽസയാണ് ഞങ്ങൾക്ക് മുഖ്യം. ഉടൻ ഒാപ്പറേഷനായി അമ്മച്ചിയെ കൊണ്ടുപോകാനുള്ള തയാറെടുപ്പിലാണ് ഞങ്ങൾ.’ മോളിയുടെ മകൻ പറഞ്ഞു.

സമൂഹമാധ്യമങ്ങളിൽ നടൻ ബിനീഷ് ബാസ്റ്റിൻ പങ്കുവച്ച വിഡിയോയിലും മോളി രോഗത്തെ കുറിച്ച് സംസാരിച്ചിരുന്നു. ശരീരത്ത് ഇപ്പോഴും സ്വർണമൊക്കെ ഉണ്ടല്ലോ എന്നാണ് പലരും സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചത്. എന്നാൽ ഒരു തരി പൊന്നുപോലുമില്ലെന്നും ഇതെല്ലാം മുക്കുപണ്ടമാണെന്നും മോളി വിഡിയോയിൽ പറയുന്നു. വിഡിയോ കാണാം. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...