വളവിൽ ടിപ്പറിനെ മറികടന്ന് കാർ; എതിരെ ബൈക്ക്; പാഠമായി അപകടം

car-lorry
SHARE

വളവിൽ വാഹനങ്ങളെ മറികടതക്കരുതെന്നാണ് നിയമം. എതിരെ വാഹനങ്ങൾ വരുന്നുണ്ടോ എന്നും ശ്രദ്ധിക്കണം. എന്നാൽ ഇതൊന്നും വകവയ്ക്കാതെയാണ് പലരും വണ്ടിയുമായി റോഡിലേക്ക് ഇറങ്ങുന്നത്. അശ്രദ്ധമായി മറികടക്കുമ്പോൾ അപകടത്തിലാകുന്നത് എതിരെ വരുന്നവരുടെ ജീവനായിരിക്കും. ഇത്തരത്തിലൊരു സംഭവമാണ് അടുത്തിടെ ഏറ്റുമാനൂരിൽ നടന്നത്.

വളവ് തിരിയുന്ന കാർ ടിപ്പർ ലോറിയെ ഓവർടേക്ക് ചെയ്തു. ഇതു കണ്ട് എതിരെ വന്ന ബൈക്കുകാരൻ പെട്ടെന്ന് വെട്ടിച്ചു. അപകടം നടന്നത് ഇങ്ങനെ. നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിൽ ഇടിച്ചുകയറി. ഏറ്റുമാനൂർ ഭാഗത്തുനിന്ന് നൂറ്റിയൊന്ന് കവലയിലേക്ക് പോകുകയായിരുന്നു ബൈക്ക്. എതിരെ വന്ന ലോറിയെ മറികടന്നെത്തിയ കാറിൽ ബൈക്ക് ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്തണം നഷ്ടപ്പെട്ടു. ശക്തമായ ഇടിയിൽ കാറിനും ലോറിക്കുമിടയിലേക്ക് ബൈക്ക് യാത്രികൻ വീണു. ഇദ്ദേഗത്തിന് ഗുരുതരമായി പരിക്കേറ്റു എന്നാണ് വിവരം. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...