കാത്തിരിപ്പിനൊടുവിൽ അവൻ എത്തി; വാരിപ്പുണർന്ന് അഭയാർത്ഥി അമ്മ: ഉൗഷ്മളം: വിഡിയോ

mother
SHARE

ലോകത്തെ വികാരഭരിതമാക്കിയിരിക്കുകയാണ് കാനഡ വിമാനത്താവളത്തിൽ നിന്നൊരു ദൃശ്യം. കാണുന്നവരുടെയെല്ലാം കണ്ണുകളെ ഇൗറനണിയിക്കുകയാണ് ഈ രംഗം. ലോകമെമ്പാടും അഭയാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങളിലേക്കും കൂടി വിരൽ ചൂണ്ടുന്നു.

ഒരമ്മയുടെയും മകന്റെയും ഉൗഷ്മള കൂടിക്കാഴ്ചയായിരുന്നു സന്ദര്‍ഭം. വിമാനത്താവളത്തിൽ ഒരമ്മ അക്ഷമയായി കാത്തിരിക്കുകയാണ്. അവരുടെ സമീപത്തേക്ക് ഒരു പുരുഷൻ വരുന്നു. അവരുടെ കണ്ണുകളിൽ അവനായുള്ള കാത്തിരിപ്പ് കാണാം. അത് അവരുടെ മകനായിരുന്നു. മൂന്നു വര്‍ഷത്തിനുശേഷം അവര്‍ വീണ്ടും കാണുകയാണ്. എന്നെന്നേക്കുമായി അകന്നുപോയെന്ന് കരുതിയിടത്താണ് വീണ്ടും ഈ ഒത്തുചേരൽ. അതിര്‍ത്തികള്‍ അപ്രസക്തമാക്കി അവർ വീണ്ടും കണ്ടു. ജീവത്തിലെ ഏറ്റവും നിഷ്കളങ്കവും തീവ്രവുമായ ബന്ധത്തിന്റെ ആഴം വരച്ചിടുന്നതായിരുന്നു ആ ദൃശ്യങ്ങൾ. 

മകൻ അടുത്തെത്തിയപ്പോളേക്കും അവർ ചാടിയെഴുന്നേറ്റു. അവനെ കെട്ടിപ്പുണരുന്നു. ഇരുവരും നിർത്താതെ കരയുകയാണ്. അതേസമയം മകനാവട്ടെ അമ്മയുടെ ആലിംഗനത്തില്‍നിന്നു മുക്തനായി അവരുടെ കാല്‍പാദത്തില്‍ ചുംബിക്കാന്‍ ഒരുങ്ങുന്നു. വിമാനത്താവളത്തിൽ ഉള്ളവരെല്ലാം ഈ അമ്മയ്ക്കും മകനും ഒപ്പം കൂടി. പ്രായ-മത വ്യത്യാസമില്ലാതെ അവര്‍ കയ്യടിച്ചു. അപൂർവ സന്ദർഭത്തിന് സാക്ഷ്യം വഹിക്കാൻ ഭാഗ്യം ചെയ്തവർ എന്ന നിലയിൽ.

സിറിയയില്‍നിന്നുള്ള അഭയാര്‍ഥിയാണ് മകന് വേണ്ടി കാനഡ വിമാനത്താവളത്തില്‍ കാത്തിരുന്നത്. അഭയാര്‍ഥിയായി കാനഡയില്‍ പ്രവേശിക്കാനുള്ള മകന്റെ അപേക്ഷ ഇപ്പോഴാണ് അംഗീകരിച്ചത്. അതിനെത്തുടര്‍ന്നാണ് അവരുടെ പുനഃസമാഗമം യാഥാര്‍ഥ്യമായതും. ലോകത്തെ ഈറനണിയിച്ച ഈ വിഡിയോ  വിഡിയോ കണ്ടത് രണ്ടു ദശലക്ഷത്തിലധികം പേര്‍. പലരുടെയും കമന്റുകളും വൈകാരികവും ആയിരുന്നു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...