'എന്റെ നെഞ്ചാകെ നീയല്ലേ'; വിവാഹാഭ്യർഥന നെഞ്ചിൽ പച്ചകുത്തി യുവാവ്

love-tatto
SHARE

വിൽ യൂ മാരീ മീ എന്ന് പ്രണയിനിക്ക് മുന്നിൽ ഒരു മുട്ട് കുത്തി കൈയിൽ റോസുമായി ചോദിക്കുന്നതൊക്കെ ക്ലീഷേ അല്ലെ. അതുകൊണ്ട് നെഞ്ചിൽ തന്നെ ആ വാക്കുകൾ പച്ചകുത്തി വ്യത്യസ്തനായിരിക്കുകയാണ് ബൾഗേറിയൻ യുവാവ്.

നെഞ്ചിനുള്ളിൽ നിറയെ പ്രണയിനി മാത്രമാണെന്ന് തിരിച്ചറിഞ്ഞ നിമിഷമാണ് ഈ ടാറ്റൂ കുത്താൻ താൻ തീരുമാനിച്ചതെന്നാണ് യുവാവ് പറയുന്നത്. എന്നെ വിവാഹം ചെയ്യാമോ എന്ന ചോദ്യത്തിനൊപ്പം അതേ എന്നും അല്ലെന്നുമുള്ള രണ്ട് കുഞ്ഞൻ ബോക്സുകൾ കൂടി ഇടത്തേ നെഞ്ചിൽ അദ്ദേഹം കരുതിയിരുന്നു. വിവാഹ അഭ്യർഥന കണ്ട് മനസ് നിറഞ്ഞ കാമുകി അതേയെന്ന് പറഞ്ഞ് ബോക്സിനുള്ളിൽ ഒരു ഹൃദയചിഹ്നം വരയ്ക്കുകയായിരുന്നു. 

ടാറ്റൂ ആർട്ടിസ്റ്റാണ് ഈ വിവാഹാഭ്യർഥന സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. എന്തായാലും യുവാവിനെ സ്നേഹത്തോടെ ചേർത്ത് പിടിക്കുകയാണ് സമൂഹ മാധ്യമങ്ങൾ.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...