തല അറുത്തിട്ടും കോളാ ടിൻ കടിച്ചുമുറിച്ച് ചെന്നായ മല്‍സ്യം; അപൂര്‍വദൃശ്യം; വിഡിയോ

catfish-coke
SHARE

വുൾ വുൾ ഫിഷ് അഥവാ ചെന്നായ മല്‍സ്യത്തിന്റെ താടിയെല്ലിന്റെ ശക്തി വ്യക്തമാക്കി വിഡിയോ. യൂട്യൂബിൽ ജനുവരിയിലെത്തിയ വിഡിയോ ആണ് ഇപ്പോൾ ട്രൻഡിങ്ങ് ലിസ്റ്റിൽ ഇടം നേടിയിരിക്കുന്നത്. 

രണ്ട് പ്രാവശ്യമാണ് ഈ ദൃശ്യങ്ങളിൽ വുള്‍ഫ് ഫിഷ് കോള ക്യാന്‍ കടിച്ചു പൊട്ടിക്കുന്നത്. ടാങ്കില്‍ കിടക്കുന്ന മത്സ്യത്തെ പുറത്തെടുത്ത് അതിന്‍റെ വായിലേക്ക് കോളയുടെ ടിന്‍ വയ്ക്കുന്നതാണ് ആദ്യത്തെ ദൃശ്യം. ഇങ്ങനെ വയ്ക്കുന്ന ക്യാന്‍ വുള്‍ഫ് ഫിഷിന്‍റെ കടിയേറ്റ് തല്‍ക്ഷണം പൊട്ടിത്തകരുന്നത് ദൃശ്യങ്ങളില്‍ കാണാം. ഒട്ടും വൈകാതെ തന്നെ ക്യാന്‍ ചളുങ്ങി പല കഷണങ്ങളായി പിളരുന്നതും ദൃശ്യങ്ങളിലുണ്ട്.

രണ്ടാം പകുതിയിലാണ് അമ്പരപ്പിക്കുന്ന കാഴ്ച. സമാനവിഭാഗത്തിൽ പെട്ട മീനാണ് ഇവിടെയും. മത്സ്യത്തിന്‍റെ തല യന്ത്രസഹായത്തോടെ അറക്കുന്നതാണ് ആദ്യം തന്നെ കാണുന്നത്. തുടര്‍ന്ന് ശരീരത്തില്‍ നിന്ന് വേര്‍പെട്ട തല ഒരു സ്റ്റീല്‍ തട്ടിലേക്കെത്തിക്കുന്നു. ഇതിനു ശേഷമാണ് മറ്റൊരു കോള ടിന്‍ അറുത്തു മാറ്റിയ തലയുടെ വായില്‍ വയ്ക്കുന്നത്. എന്നാല്‍ അറുത്ത് മാറ്റിയിട്ടും ജീവനോടെയുണ്ടായിരുന്ന അതേ സമയത്തെ കരുത്തോടെയും ഊര്‍ജത്തോടെയും ഈ മത്സ്യം  ടിന്നിൽ കടിക്കുന്നതും അതേറ്റ് ക്യാന്‍ പൊട്ടിതകരുന്നതും ദൃശ്യങ്ങളില്‍ കാണാം.

ന്യൂറോ മസ്കുലര്‍ റിഫ്ലക്സ് എന്ന പ്രതിഭാസമാണ് മത്സ്യത്തിന്‍റെ ഈ പ്രതികരണത്തിനു കാരണമെന്നാണ് വിദഗ്ധർ പറയുന്നത്. വായിലോ, താടിയെല്ലിനു മുകളിലോ എന്തെങ്കിലും വസ്തുവിന്‍റെ സാന്നിധ്യമറിഞ്ഞാല്‍ വളരെ ശക്തിയില്‍ തുറന്ന ശേഷം അടയുന്ന വിധമാണ് ഈ മത്സ്യങ്ങളുടെ മസില്‍ ഘടന രൂപപ്പെട്ടിരിക്കുന്നത്. കോള കാനിന്‍റെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിച്ചതും.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...