കുഴിക്കുള്ളില്‍ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തി; നന്ദി പറഞ്ഞ് അമ്മയാന; വിഡിയോ

elephant-11-11
SHARE

കുഴിക്കുള്ളില്‍ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങള്‍ ഉള്ളതുകൊണ്ട് മാത്രമല്ല വിഡിയോ വൈറലായത്. കുഞ്ഞിനെ രക്ഷപ്പെടുത്തിയവരോട് അമ്മയാന തുമ്പിക്കൈ ഉയര്‍ത്തി നന്ദി പറയുന്നതും വിഡിയോയില്‍ കാണാം. 

ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ പര്‍വീണ്‍ കസ്വാന്‍ ആണ് വിഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. ''ഇന്ന് നിങ്ങള്‍ കാണുന്ന ഏറ്റവും മികച്ച കാഴ്ച. കുഴിയില്‍ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തി. നോക്കൂ, ആ അമ്മയാന നന്ദി പറയാന്‍ നിര്‍ത്തിയത്. ഇത് ആനകളുടെ പൊതുസ്വഭാവമാണ്. അവരാദ്യം അവരുടെ ഭാഗത്തുനിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിക്കും. നടന്നില്ലെങ്കില്‍ മാറി നില്‍ക്കും, മനുഷ്യന്മാര്‍ രക്ഷക്കെത്തുന്നതും കാത്തുനില്‍ക്കും''- പര്‍വീണ്‍ കുറിച്ചു. 

കുഴിയില്‍ വീണ കുട്ടിയാനക്ക് മുകളിലേക്ക് കയറാന്‍ സാധിച്ചില്ല. ഇതേത്തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. രക്ഷാദൗത്യത്തിനിടെ കുട്ടിയാനക്കൊപ്പമുണ്ടായിരുന്ന മറ്റ് ആനകള്‍ മാറിനില്‍ക്കുകയായിരുന്നു. രക്ഷപ്പെട്ട് കുഴിയില്‍ നിന്ന് കയറിയ ഉടന്‍ കുട്ടിയാന മറ്റ് ആനകള്‍ക്കടുത്തേക്ക് ഓടുന്നത് കാണാം. 

വിഡിയോ കാണാം;

MORE IN SPOTLIGHT
SHOW MORE
Loading...
Loading...