6 കോടിയിൽ നിന്ന് സമ്മാനം 12 കോടി; എത്തുന്നു, ക്രിസ്മസ്–ന്യൂഇയർ ബംപർ

onam-bumper
ഓണം ബംപർ (ഫയൽ ചിത്രം)
SHARE

ഓണം ബംപർ ലോട്ടറി ടിക്കറ്റിന്റെ അതേ ഒന്നാം സമ്മാനവുമായി ക്രിസ്മസ് ന്യൂ ഇയർ ബംപർ എത്തുന്നു – 12 കോടി രൂപ. 300 രൂപയാണു ടിക്കറ്റ് വില. ലോട്ടറി ടിക്കറ്റ് വിൽപനയിൽ അടുത്ത കാലത്തുണ്ടായ കുതിച്ചുചാട്ടമാണു കഴിഞ്ഞ വർഷം 6 കോടിയായിരുന്ന ഒന്നാം സമ്മാനത്തുക ഇരട്ടിയാക്കാൻ കാരണം. ഇത്തവണ അച്ചടിച്ച 46 ലക്ഷം ഓണം ബംപർ ടിക്കറ്റുകളും വിറ്റുപോയിരുന്നു.

ഓണം ബംപറിൽ 6 പേർക്കായി ഒന്നാം സമ്മാനം ലഭിച്ചതോടെ ലോട്ടറി ടിക്കറ്റുകൾ ഇപ്പോൾ ചൂടപ്പം പോലെ വിറ്റുപോകുകയാണ്. നിലവിൽ വിപണിയിലുള്ള പൂജാ ബംപറിന്റെ നറുക്കെടുപ്പു നടക്കുന്ന ഇൗ മാസം 30ന് ക്രിസ്മസ് ന്യൂ ഇയർ ടിക്കറ്റുകൾ വിപണിയിലെത്തും. 10 സീരീസുകളിലായി 20 ലക്ഷം ടിക്കറ്റുകളാണ് ആദ്യഘട്ടത്തിൽ‌ അച്ചടിക്കുക. രണ്ടാം സമ്മാനമായി 10 പേർക്ക് 50 ലക്ഷം വീതവും മൂന്നാം സമ്മാനമായി 10 പേർക്ക് 10 ലക്ഷം വീതവും ലഭിക്കും.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...