2019ലെ മിസ്റ്റര്‍ വേള്‍ഡായി മലയാളി; വടുതലയില്‍ നിന്നൊരു മസില്‍മാൻ

mr-world-12
SHARE

2019ലെ മിസ്റ്റര്‍ വേള്‍ഡായി മലയാളി ചിത്തരേശ് നടേശന്‍. ദക്ഷിണ കൊറിയയിലെ ജെജു ദ്വീപില്‍ നടന്ന പതിനൊന്നാമത് ലോക ബോഡി ബില്‍ഡിങ് ചാംപ്യന്‍ഷിപ്പിലാണ് ചിത്തരേശ്  ലോകകിരീടം ചൂടിയത്. ഇന്ത്യയില്‍ നിന്ന് ആദ്യമായാണ് ഒരാള്‍ മിസ്റ്റര്‍ വേള്‍ഡിന്റെ ലോക ടൈറ്റിലില്‍ എത്തുന്നത്. കൊച്ചി വടുതല സ്വദേശിയാണ് ചിത്തരേശ്.

വടുതലയില്‍ നിന്നൊരു മസില്‍മാന്‍...രാജ്യംകടന്ന് ഭൂകണ്ഡങ്ങളും കടന്ന് ലോകത്തിന്റെ നെറുകയില്‍ എത്തിയിരിക്കുന്നു. ബോഡി ബില്‍ഡിങില്‍ ഇന്ത്യന്‍ മേല്‍വിലാസമായി മാറിയിരിക്കുകയാണ് കൊച്ചിക്കാരന്‍ ചിത്തരേശ് നടേശന്‍.

ദക്ഷിണ കൊറിയയിലെ ജെജു ദ്വീപില്‍ നടന്ന 90 കിലോ സീനിയര്‍ ബോഡി ബില്‍ഡിങ് ചാംപ്യന്‍ഷിപ്പിലാണ്. ചിത്തരേശ് ടൈറ്റില്‍ സ്വന്തമാക്കിയത്. ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ഈ കിരീടത്തിന് അര്‍ഹനാകുന്നത്. വടുതലക്കാരനായ ചിത്തരേശ് മുന്‍പ് മിസ്റ്റര്‍ ഇന്ത്യയും മിസ്റ്റര്‍ ഏഷ്യയുമായിരുന്നു. സാമ്പത്തിക പ്രശ്നങ്ങള്‍ അതിജീവിച്ചാണ് ചിത്തരേശ് നടേശന്‍ ലോകവേദിയിലെത്തിയത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...