ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ചു; അഞ്ചംഗ കുടുംബം സഞ്ചരിച്ച കാര്‍ പുഴയിൽ വീണു

google-map-car
SHARE

കൊണ്ടാഴി : ഗൂഗിൾ മാപ്പ് നോക്കി പാലക്കാട് നിന്നു പട്ടിക്കാട്ടേക്കു കാറിൽ പുറപ്പെട്ടവർ വഴി തെറ്റി പുഴയിൽ വീണു. യാത്രികരായ 5 പേരും രക്ഷപ്പെട്ടു. കാർ രാത്രി വൈകിയും കരകയറ്റാനായിട്ടില്ല. തൃശൂർ പട്ടിക്കാട്ട് കാരിക്കൽ സെബാസ്റ്റ്യനും  കുടുംബവും സഞ്ചരിച്ച കാറാണ് ഇന്നലെ രാത്രി എട്ടരയോടെ എഴുന്നള്ളത്തുകടവ് തടയണയുടെ തിരുവില്വാമല ഭാഗത്തു പുഴയിലേക്കു കൂപ്പു കുത്തിയത്. 

കുതിരാനിലെ ഗതാഗതക്കുരുക്ക് കാരണം പട്ടിക്കാട്ടേക്കു പുറപ്പെടാൻ ഗൂഗിളിന്റെ സഹായം തേടിയപ്പോൾ ചൂണ്ടിക്കാണിച്ച വഴിയിലൂടെയായിരുന്നു യാത്ര. തിരുവില്വാമല വഴി കൊണ്ടാഴിയിലേക്കു പോകാൻ തടയണയിലൂടെ കയറിയപ്പോൾ, രാത്രിയായതിനാൽ വെള്ളം ഇവരുടെ ശ്രദ്ധയിൽ പെട്ടില്ല.  ഒഴുക്കിൽ പെട്ടതോടെ കാർ പുഴയിലേക്കു മറിയുകയായിരുന്നു. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...