ട്രാന്‍സ്ജെന്‍ഡര്‍ കലോല്‍സവത്തിന് മികച്ച പങ്കാളിത്തം

trans-kalolsavam-01
SHARE

തിരുവനന്തപുരത്ത് ആരംഭിച്ച ട്രാന്‍സ്ജെന്‍ഡര്‍ കലോല്‍സവത്തിന് മികച്ച പങ്കാളിത്തം. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു കലോല്‍സവം സംഘടിപ്പിക്കുന്നത്. ആദ്യദിനത്തെ മല്‍സരങ്ങള്‍ അവസാനിച്ചപ്പോള്‍ പാലക്കാട് ജില്ലയാണ് മുന്നില്‍.

കാര്‍ത്തികയെപോലെ പലര്‍ക്കും ഈ കലോല്‍സവ വേദി സ്വപ്ന സാക്ഷാത്കാരത്തിന്റെ കൂടി വേദിയാണ്. ഇരുപതോളം ഇനങ്ങളിലായി 200 ട്രാന്‍സ്ജെന്‍ഡറുകളാണ് വര്‍ണപകിട്ടെന്ന കലോല്‍സവത്തിന്റെ വര്‍ണങ്ങളായി മാറിയത്.

സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ കലോല്‍സവം ഉദ്ഘാടനം ചെയ്തു. ട്രാന്‍സ്ജെന്‍ഡറുകളുടെ വിദ്യാഭ്യാസം പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്.

വിവിധ മേഖലകളില്‍ പ്രഗല്‍ഭ്യം തെളിയിച്ച ട്രാന്‍ജന്‍ഡറുകളെയും ചടങ്ങില്‍ ആദരിച്ചു. കലോല്‍സവം ഇന്ന് സമാപിക്കും.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...