കുളത്തിൽ ഒരുമിച്ചെത്തി അമ്മയും മക്കളും; കടുവ കുടുംബത്തിന്റെ വെള്ളം കുടി വൈറല്‍; വിഡിയോ

tiger-family
SHARE

കാട്ടിലെ കുളത്തിൽ കുടുംബമായെത്തി വെള്ളം കുടിക്കുന്ന കടുവ. ഇന്റര്‍നെറ്റിൽ വൈറലാണ് ഇതിന്റെ ദൃശ്യങ്ങൾ. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് ഓഫീസര്‍ സുഷാന്ത് നന്ദയാണ് ട്വിറ്ററിൽ ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. അമ്മയും മൂന്ന് മക്കളും കുളത്തില്‍ നിന്ന് വെള്ളം കുടിക്കുന്ന 14 സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയാണിത്.

കൊല്ലാര്‍വാലി എന്ന ബംഗാള്‍ പെണ്‍കടുവയും മക്കളുമാണിത്. ജനുവരിയിലാണ് പെഞ്ച് ടൈഗര്‍ റിസര്‍വില്‍ വച്ച് കടുവ നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. വീഡിയോ പങ്കുവച്ചതിനൊപ്പം കടുവകളെക്കുറിച്ചുള്ള ഒരു ചെറുവിവരവും നന്ദ നല്‍കുന്നുണ്ട്. 'ഭക്ഷണമില്ലാതെ രണ്ടാഴ്ച കടുവകള്‍ക്ക് പിടിച്ചുനില്‍ക്കാനാകും. എന്നാല്‍ വെള്ളമില്ലാതെ നാല് ദിവസത്തില്‍ കൂടുതല്‍ അവയ്ക്ക് ജീവിക്കാനാവില്ല'. നന്ദ കുറിക്കുന്നു.

ഇതുവരെ അയ്യായിരത്തിലേറെപ്പേരാണ് വീഡിയോ കണ്ടത്. മധ്യപ്രദേശിലും മഹാരാഷ്ട്രയിലുമായി പരന്നുകിടക്കുന്നതാണ് പെഞ്ച് ടൈഗര്‍ റിസര്‍വ്. 292.8 കിലോമീറ്ററാണ് ഇതിന്‍റെ വിസ്തീര്‍ണം. 1977 ലാണ് ഈ കടുവ സങ്കേതം സ്ഥാപിച്ചത്. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...