കേക്കിന്റെ വായിൽ വെള്ളമൂറിക്കുന്ന ചേരുവകൾ; കേക്ക് മിക്സിങ് വിഡിയോ

cake-mixing-01
SHARE

ക്രിസ്മസ് കേക്കുകൾ വായിൽ വെള്ളമൂറിക്കുന്നതിനു  മുൻപൊരു കൂട്ടായ ജോലിയുണ്ട്. കേക്ക് മിക്സിങ്. രണ്ടായിരം കിലോ കേക്കിനു ചേരുവയായി 50 ലിറ്റർ ലഹരി കൂടി ചേരുവ ചേർന്നൊരു കൂട്ടികുഴയ്ക്കൽ കാണാം.

ക്രിസ്മസ് ആഘോഷത്തിൽ അലിഞ്ഞു ചേരുന്നത്തിനുള്ള  രുചിക്കൂട്ടിനു ചിയേഴ്സ് പറയുകയാണ്. കേക്ക് മിക്സിങ്ങിന് എല്ലായിടത്തെയും പോലെ വർഷങ്ങളുടെ പാരമ്പര്യമുണ്ട് ആലപ്പുഴ റമദാ ഹോട്ടലിലും.  പ്ലം കേക്കിന് ആവശ്യമായ ഉണക്കപ്പഴങ്ങളും ധാന്യങ്ങളും  മുന്തിയയിനം മദ്യവും വീഞ്ഞും ചേർത്തിളക്കി കുഴയ്ക്കുന്നതാണ്  ഈ പ്രക്രിയ. സ്വാഭാവിക നിറവും മണവും ഗുണവും കേക്കുകൾക്ക് ഇവിടെ  സമ്മാനിക്കും....

ക്രിസ്മസിനും രണ്ടാഴ്ച മുൻപാകും പാചകപ്പുരയിൽ ഇവ എത്തുക. അതുവരെ ഒരുമാസം ഭരണികളിൽ അടച്ചുസൂക്ഷിക്കും. പാൽ, നെയ്യ്, തേൻ, കശുവണ്ടി എന്നിവ ചേരുംപടിയായി പിന്നീടാണ് ചേർക്കുന്നത്.  പായ്ക്കറ്റുകളിലായി ഇവ  വിപണിയിൽ എത്തിക്കും. കിലോയ്ക്ക് 650 രൂപയാണ് ഈ മധുരത്തിന്റെ വില 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...