താരങ്ങളായി മമ്പാടിലെ കുട്ടിക്കൂട്ടം; മഞ്ഞപ്പടയ്ക്ക് ആര്‍പ്പുവിളിക്കാന്‍ കൊച്ചിക്ക്

footbalkid-1
SHARE

ഒറ്റ ദിവസം കൊണ്ട് താരങ്ങളായി മാറിയതിന്റെ ആവേശത്തിലാണ് മലപ്പുറം മമ്പാടിലെ കുട്ടിക്കൂട്ടം.  ഫുട്ബോളും ജേഴ്സിയും വാങ്ങാൻ പണപ്പിരിവ് നടത്തിയ കുട്ടികളിന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രത്യേക അതിഥികളാണ്. കേരളം ഒഡീഷയെ നേരിടുന്ന ഇന്നത്തെ ഐ.എസ്.എൽ മൽസരത്തിൽ സ്വന്തം ടീമിനായി ആർപ്പുവിളിക്കാൻ ഗാലറിയിൽ ഈ കുട്ടിക്കൂട്ടവുമുണ്ടാവും.

ജേഴ്സിയും ഫുട്ബോളും വാങ്ങാൻ മിഠായി വേണ്ടന്നുവച്ച് പണപ്പിരിവ് നടത്തിയ യോഗത്തിലെ പ്രസിഡന്റും സെക്രട്ടറിയും മെമ്പർമാരും ത്രില്ലിലാണ്. ഇഷ്ട ടീമിന്റെ മൽസരം നേരിൽ കാണുന്നതിന്റെ ത്രില്ലിൽ.

ആഗ്രഹങ്ങൾ ഒരുപാടാണ്. സ്റ്റേഡിയത്തിലെത്തിയാൽ എല്ലാം നിറവേറുമെന്നതിന്റെ പ്രതീക്ഷയാണ് പയ്യന്മാർക്ക്. പന്ത് വാങ്ങാന്‍ പല മാര്‍ഗങ്ങളും പരീക്ഷിച്ചു. അവസാനത്തെ വഴിയായിരുന്നു മിഠായി ഒഴിവാക്കിയുള്ള പണപ്പിരിവ്. അതിന്റെ പിന്നിലുമുണ്ടൊരു കഥ. കൂട്ടത്തിലെ ഏക പെൺകുട്ടിയായ അനന്യയും ആവേശത്തിലാണ് .

ഇനി മിഠായി ത്യജിച്ച് പന്ത് വാങ്ങേണ്ട ആവശ്യമില്ല. പണപ്പിരിവിന്റെ വീഡിയോ വൈറലായതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് ഇവർക്ക് സഹായവുമായെത്തിയിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡീഷയെ നേരിടുമ്പോള്‍ മഞ്ഞപ്പടയ്ക്ക് ആര്‍പ്പുവിളികളുമായി ഗാലറിയില്‍ ഇവരുമുണ്ടാകും.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...