കാറിന് മുന്നിൽ നിയന്ത്രണം വിട്ട ടാങ്കർ ലോറി; അമ്പരപ്പിക്കുന്ന രക്ഷ; വിഡിയോ

track-accident
SHARE

അദ്ഭുതകരമായ രക്ഷയാണ് ഇൗ കാർ ഡ്രൈവറുടേതെന്ന് വിഡിയോ കാണുന്ന ആരും പറഞ്ഞുപോകും. അത്രത്തോളം നടുക്കുന്നതാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്ന അപകടദൃശ്യം. വാഹനങ്ങൾ ചീറിപായുന്ന ഹൈവേയിലൂടെ പോകുന്ന വാഹനം പെട്ടെന്നാണ് നിയന്ത്രണം വിട്ടു വരുന്ന കൂറ്റൻ ലോറിയുടെ മുന്നിലാണ് കാർ എത്തിയത്.

റഷ്യയിലെ മഞ്ഞുപുതച്ചൊരു ഹൈവേയിലാണ് അപകടം നടന്നത്. പെട്ടെന്ന് മുന്നിൽ വന്ന ടാങ്കർ ലോറിയെ കണ്ട് വെട്ടിച്ചതും നിയന്ത്രണം വിട്ട ലോറി തെന്നി നീങ്ങിയതും വലിയ അപകടം ഒഴിവാക്കി. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിച്ചപ്പോഴാണ് സംഭവം നടന്നത്. കണ്ണിലേക്ക് അടിച്ച സൂര്യപ്രകാശത്തിൽ ലോറി ഡ്രൈവർക്ക് കണക്കുപിഴച്ചതാണ് അപകടകാരണം എന്നാണ് പൊലീസ് പറയുന്നത്. വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...