25 വര്‍ഷമായി കേടുകൂടാതെ ഇരിക്കുന്ന ബര്‍ഗര്‍; ഇത് അപൂര്‍വ സൗഹൃദ കഥ; അല്‍ഭുതം

mc-burger
SHARE

1995–ല്‍ കൗമാരക്കാരായ രണ്ട് സുഹൃത്തുക്കള്‍ ചേര്‍ന്ന് മക്ഡൊണാള്‍ഡ്സില്‍ നിന്നും ബര്‍ഗര്‍ വാങ്ങി. ഇന്ന് ആ കൗമാരക്കാര്‍ വളര്‍ന്ന് വലിയ പുരുഷന്മാരായി. പക്ഷേ അന്ന് വാങ്ങിയ ബര്‍ഗറിന്‍ ഒരു മാറ്റവുമില്ല. ഓസ്ട്രേലിയയിലാണ് സംഭവം. കാസി ഡീന് 39–ഉം എഡ്വാര്‍ഡ് നിറ്റ്സിന് 38–ഉം വയസ്സാണ് ഇപ്പോഴത്തെ പ്രായം. 

ഇവര്‍ രണ്ടുപേരും ചേര്‍ന്ന് ക്വാര്‍ട്ടര്‍ പൗണ്ടര്‍ വിത്ത് ചീസ് ബര്‍ഗറാണ് അന്ന് ഓര്‍ഡര്‍ ചെയ്തത്. അന്ന് അധികം വന്ന ബര്‍ഗര്‍ സൂക്ഷിച്ച് വയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ചെറുതായി ഒന്ന് ചുരുങ്ങുക മാത്രമാണ് ആകെ ഉണ്ടായ മാറ്റം. അഴുകിയതിന്റെയോ കേടായതിന്റെയോ യാതൊരു അടയാളവും ഇല്ല.  മണവും ഇല്ലെന്നും ഇവര്‍ പറയുന്നു.

2020 നവംബര്‍ ആകുമ്പോഴേക്ക് ബര്‍ഗറും ഇവരും തമ്മിലുള്ള അടുപ്പത്തിന് 25 വര്‍ഷങ്ങള്‍ തികയും. വിവാഹബന്ധങ്ങള്‍ പോലും പരാജയപ്പെടുന്നയിടത്താണ് ഇത്ര വര്‍ഷങ്ങളോളും ബര്‍ഗര്‍ തങ്ങളോടൊപ്പം ഉണ്ടാകുന്നതെന്നാണ് ഇരുവരും പറയുന്നത്. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...