15 വര്‍ഷത്തേക്കുള്ള ടാക്സ് അടച്ചു; ടോൾ തരില്ല; യുവാവിന്റെ രോഷം; വിഡിയോ

toll-youth
SHARE

ടോൾ കൊള്ളക്കെതിരെ പലപ്പോഴും പല കോണുകളിൽ നിന്നും രോഷമുയരാറുണ്ട്. റോഡുകൾ പലതും സഞ്ചാരയോഗ്യമല്ലാതെ കിടക്കുമ്പോഴും മുടക്കമില്ലാതെ ടോൾ വാങ്ങുന്നത് പൊതുജനങ്ങളെ പലപ്പോഴും പ്രകോപിതരാക്കാറുമുണ്ട്. 15 വര്‍‌ഷത്തേക്കുള്ള തുക നികുതിയിനത്തിൽ അടച്ച് റോഡിലിറക്കിയ വണ്ടിക്ക് ടോള്‍ നല്‍കാതെ പോകുന്ന യുവാവ് അത്തരത്തിൽ നവമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. 

15 വർഷത്തേക്കുള്ള ടാക്സ് അടച്ചിട്ടുണ്ട്, ടോൾ തരാൻ സൗകര്യമില്ല എന്ന് യുവാവ് ആവർത്തിച്ചുപറയുന്നുണ്ട്. വണ്ടി ഒതുക്കിവെയ്ക്കാൻ ടോൾ സ്റ്റേഷനിലെ ജീവനക്കാര്‍ ആവശ്യപ്പെട്ടപ്പോൾ അങ്ങനെ ചെയ്തെങ്കിലും ടോൾ നൽകില്ലെന്നു തന്നെ ഉറപ്പിച്ചു പറഞ്ഞാണ് യുവാവ് വണ്ടിയെടുക്കുന്നത്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...