സ്വർണത്തിൽ ക്ലോസറ്റ്; വജ്രങ്ങളുടെ വൻശേഖരത്തിൽ ടോയ്‌ലറ്റ് സീറ്റ്; വില 9 കോടി

gold-closet
SHARE

വിചിത്രവും കൗതുകയും പകരുന്ന കാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന ഇൗ ചിത്രം. രാജകീയ ക്ലോസറ്റ് എന്ന് വിശേഷിപ്പിച്ചാണ് ഇൗ ചിത്രം പലരും പങ്കുവച്ചിരിക്കുന്നത്. സ്വർണത്തിൽ പണിത ഒരു ക്ലോസറ്റാണ് ഇവിടെ താരം. ഇത് ഏത് കോടീശ്വരന്റെ വീട്ടിലേതാണ് എന്ന ചോദ്യത്തനുള്ള ഉത്തരം അതിലേറെ കൗതുകമാണ്. 'ചൈന ഇന്റര്‍നാഷണല്‍ ഇംപോര്‍ട്ട് എക്‌സ്‌പോ'യിലാണ് ഇൗ രാജകീയ സംഭവം അവതരിപ്പിച്ചത്.

എന്നാൽ ഇതൊരു പരസ്യമാണ് എന്നതാണ് ശ്രദ്ധേയം. ഹോംഗ്‌കോംഗിലുള്ള ഒരു സ്വർണക്കടക്കാരാണ്  ഈ 'റോയല്‍ ക്ലോസറ്റ്' നിര്‍മിച്ചിരിക്കുന്നത്. സ്വർണം കൊണ്ടാണ് ക്ലോസറ്റിന്റെ രൂപം നിർമിച്ചത്. ടോയ്‌ലറ്റ് സീറ്റ് നിർമിച്ചിരിക്കുന്നത് ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് കൊണ്ടാണ്. ഇതിനൊപ്പം നാല്‍പതിനായിരത്തിലധികം വജ്രങ്ങളും ഇതിൽ പതിപ്പിച്ചിട്ടുണ്ട്.

ഏകദേശം 9 കോടിയോളം രൂപയാണ് 'ഗോള്‍ഡ് ക്ലോസറ്റിന്റെ വില. എന്നാൽ ഇതു വിൽക്കാനില്ലെന്നാണ് ഉടമസ്ഥരുടെ പക്ഷം. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...