ബഗ്ദാദിയെ ‘പിടിച്ച’ ഇനത്തിലെ നായകള്‍ ഇനി കേരള പൊലീസിലേക്കും: വിഡിയോ

police-dog-new
SHARE

ഭീകരസംഘടനയായ ഐ.എസിന്റെ തലവന്‍ അബൂബക്കര്‍ ബഗ്ദാദിയെ പിടികൂടിയ അമേരിക്കന്‍ സംഘത്തിനൊപ്പമുണ്ടായ നായയായ ബല്‍ജീയന്‍ മലെന്വ ഇനത്തിലെ നായ ഇനി കേരള പൊലീസിലും. പഞ്ചാബിലെ കെന്നല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് ഈ ഇനത്തില്‍പെട്ട അഞ്ച് നായകളെ കേരള പൊലീസ് വാങ്ങുന്നത്. ബുദ്ധിശക്തിയിലും അഭ്യാസമികവിലും കേമന്‍മാരായ ഈ നായകള്‍ക്ക് തൊണ്ണൂറായിരം രൂപ വരെയാണ് വില. 

കേരള പൊലീസ് ബറ്റാലിയന്‍ മേധാവിയായ എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിയുടെ നേതൃത്വത്തിലാണ്  അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പോലും മിടുക്കരെന്ന് വിശേഷിപ്പിച്ച നായകളെ വാങ്ങാന്‍ തീരുമാനിച്ചത്. ഒരു മാസത്തിനുള്ളില്‍ ഇവയെ വാങ്ങും. രാജധാനി എക്സ്പ്രസില്‍ പ്രത്യേകം ബുക്ക് ചെയ്യുന്ന എ.സി കോച്ചില്‍ കേരളത്തിലെത്തിക്കും. അതിന് ശേഷം മൂന്ന് വര്‍ഷം പ്രത്യേക പരിശീലനം നല്‍കും. ആദ്യ വര്‍ഷം പഞ്ചാബില്‍ നിന്നുള്ള വിദഗ്ധരാണ് പരിശീലിപ്പിക്കുന്നത്. ഇവിടത്തെ കാലാവസ്ഥയുമായി പൊരുത്തപ്പെടുകയാണ് ആദ്യഘട്ടം. അതിന് ശേഷം കേരള പൊലീസിന്റേതായ പരിശീലനവും നല്‍കും. പഞ്ചാബില്‍ പോയി തച്ചങ്കരിയുടെ നേതൃത്വത്തിലുള്ള സംഘം കാര്യങ്ങള്‍ പരിശോധിച്ചു. 

മലെന്വയൂടെ അഭ്യാസമിവകിന്റെ ദൃശ്യങ്ങള്‍ കാണാം. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...