നടക്കുന്ന വഴിയിൽ വൈദ്യുതിവേലി; പിഴുതെറിയാൻ ആന കാണിക്കുന്ന തന്ത്രം; വിഡിയോ

elephant-idea-viral
SHARE

ഒരു ആനയുടെ ബുദ്ധിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളെ അമ്പരപ്പിക്കുന്നത്. ആനയ്ക്ക് പോകേണ്ട വഴിയിൽ അതിന്റെ വഴി തടഞ്ഞ് സ്ഥാപിച്ച വൈദ്യുതവേലി തകർത്താണ് ആനയുടെ മുന്നേറ്റം. 5 കിലോവോൾട്ട് വൈദ്യുതി പ്രവഹിക്കുന്ന വൈദ്യുതവേലി ബുദ്ധിപരമായി തകർത്തായിരുന്നു ഒരു കാട്ടുകൊമ്പന്റെ മുന്നേറ്റം. 

തുമ്പിക്കൈ വൈദ്യുത കമ്പികളിൽ തട്ടാതെ സൂക്ഷിച്ച് ഇടയ്ക്കുള്ള കമ്പി ചുറ്റിയിരിക്കുന്ന തടിക്കഷണം ആദ്യം പിഴുതെടുത്തു. ഇതുമെല്ലെ തറയിലേക്ക് ചായ്ച്ചശേഷം കമ്പികളിലൊന്നും കാലുകൾ തട്ടാതെ സൂക്ഷിച്ചു കടന്നുപോകുന്നതും ദൃശ്യങ്ങവിൽ വ്യക്തമാണ്. ചെറിയ ചുള്ളിക്കമ്പും വള്ളിയുമൊക്കെ ഉപയോഗിച്ച് വൈദ്യുതി പ്രവഹിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്ന മിടുക്കൻമാരും ആനകളുടെ കൂട്ടത്തിലുണ്ടെന്ന് മറ്റൊരു വിഡിയോ ദൃശ്യം പങ്കുവച്ചുകൊണ്ട് ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ വ്യക്തമാക്കി.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...