പ്രശസ്തർ, പണക്കാർ; പക്ഷേ വീട് 500 ചതുരശ്രയടിയിൽ; ടയറിന് മുകളിൽ: കൗതുകം

low-house
SHARE

വെറും 500 ചതുരശ്രയടിയുള്ള കുഞ്ഞൻ വീട്, എട്ടു ടയറുകളുടെ മുകളിൽ രണ്ടു ക്യാബിനുകള്‍ ചേര്‍ത്താണ് ഇൗ വീട് നിര്‍മിച്ചിരിക്കുന്നത്.താമസിക്കുന്നതാകട്ടെ പ്രശസ്തനായ ഡിസൈനറും. കൗതുകങ്ങൾ ഏറെയാണ് ഇൗ വീടിന്. പല പ്രമുഖ ടെലിവിഷന്‍ ഷോകളുടെയും  സെറ്റ് ഡിസൈൻ ചെയ്യുന്ന കിം ലുയിസാണ് ഇൗ കൗതുക വീടിന്റെ ഉടമ. ഫിലിം മേക്കര്‍ ജോയി പ്യൂറ്റര്‍ബാര്‍ഗ് ആണ് കിമ്മിന്റെ ഭര്‍ത്താവ്. 

low-home-new

ഉറപ്പില്ലാത്ത മണൽപ്രദേശത്ത് എട്ടു ടയറുകളുടെ മുകളിൽ രണ്ടു ക്യാബിനുകള്‍ ചേര്‍ത്താണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്.  തടി കൊണ്ടാണ് അടിത്തറ ഒരുക്കിയത്.  ഓരോ മുക്കും മൂലയും പരമാവധി ഉപയോഗിച്ചിട്ടുണ്ട്. മൾട്ടിപർപ്പസ് ഫർണീച്ചറുകളാണ് അകത്തളത്തിൽ നിറയുന്നത്. സ്റ്റോറേജ് ആക്കി മാറ്റാവുന്ന കട്ടിലും മേശയുമെല്ലാം ഇവിടെയുണ്ട്.

low-house-new-pic

മകള്‍ സണ്ണിയ്ക്കൊപ്പം ആണ് കിമ്മും ജോയും ഇവിടെ കഴിയുന്നത്‌. ഉടന്‍ തന്നെ തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ കൂടി വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ഈ ദമ്പതികള്‍.

.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...