‘തുറക്കാനാ പറഞ്ഞേ, ഇനി ചീത്ത വിളിക്കും..’; ടീച്ചറെ വിറപ്പിച്ച ‘സമരനായിക’: ചിരി വിഡിയോ

teacher-child-viral
SHARE

‘ടീച്ചറെ തുറക്കാനാ പറഞ്ഞേ.. എനിക്ക് വീട്ടില്‍ പോകണമെന്ന്.. ടീച്ചറേ.. തുറക്കാനാ പറഞ്ഞേ.. ആഹാ.. ഇനി മിണ്ടാനും വരില്ല. എന്റെ ഷാള്‍ ഇങ്ങ് താ.. ഞാന്‍ പൊയ്ക്കോളാം.. ഇനി ഞാന്‍ ചീത്ത വിളിക്കും പറഞ്ഞേക്കാം. തുറക്കാനാ പറ​ഞ്ഞേ...’ ചിരിപ്പിച്ച് മുന്നേറുകയാണ് സമൂഹമാധ്യമങ്ങളില്‍ ഇൗ വിഡിയോ. 

പ്ലേ സ്കൂളിലെ പൂട്ടിയിട്ട ഗേറ്റിന് അകത്ത് നിന്നാണ് ഇൗ ശബ്ദം. ഗേറ്റിന്റെ വിടവിലൂടെ നോക്കിയാല്‍ സമരനായികയെയും കാണാം. ടീച്ചറോടാണ് ഇൗ വിളിയും പറച്ചിലുമെല്ലാം. തുറന്നുവിട് ടീച്ചറെ എന്നൊക്കെ ആദ്യം പറഞ്ഞു. പിന്നീട് ചീത്ത വിളിക്കും മര്യാദക്ക് തുറക്കെന്നായി. ഒടുവില്‍ എടീ തുറക്കെടീ എന്നും.. ഇതെല്ലാം കേട്ട് ചിരിയടക്കിയ ടീച്ചര്‍ക്കും ആരാധകരേറുകയാണ്. ഇൗ കാന്താരി മോള്‍ക്കും. വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...