കാന്താരിമുളക് അരച്ചുകലക്കി വരനെയും വധുവിനെയും കുടിപ്പിച്ചു; ആശുപത്രിയിലായി

wedding-ragging
SHARE

വിവാഹദിവസം കൂട്ടുകാരൊപ്പിക്കുന്ന ചില 'വികൃതികൾ' പലപ്പോഴും അതിരുകടക്കാറുണ്ട്. കൊയിലാണ്ടിയിൽ ഒരു വിവാഹവീട്ടിൽ ഈ സൗഹൃദ റാഗിങ് അതിരുകടന്നുവെന്ന് മാത്രമല്ല, വരനെയും വധുവിനെയും ആശുപത്രിയിലാക്കുകയും ചെയ്തു. വിവാഹസദ്യയ്ക്ക് മുന്നോടിയായി സുഹൃത്തുക്കൾ ചേർന്ന് വധുവിനെയും വരനെയും നിർബന്ധിച്ച് കാന്താരിവെള്ളം കുടിപ്പിച്ചതാണ് വിനയായത്.

വരന്റെ സുഹൃത്തുക്കളാണ് കാന്താരി കുത്തിപ്പിഴിഞ്ഞ വെള്ളം ഇരുവരെയും കൊണ്ട് കുടിപ്പിച്ചത്. ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടർന്ന് വരനെയും വധുവിനെയും വിവാഹവേഷത്തിൽ തന്നെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുഹൃത്തുക്കളുടെ പ്രവർത്തിയിൽ ബന്ധുക്കൾ രോഷം പ്രകടിപ്പിച്ചെങ്കിലും പരാതിയില്ലെന്ന് വരനും വധുവും എഴുതി നൽകിയതോടെ പൊലീസ് കേസ് എടുത്തിട്ടില്ല.

വിവാഹവേഷത്തിൽ വധുവിനെകൊണ്ട് അരകല്ലിൽ അരപ്പിക്കുക, കാറിൽ നിന്നും ഇറക്കി ബസിൽ യാത്രചെയ്യിപ്പിക്കുക, പടക്കം പൊട്ടിക്കുക തുടങ്ങിയ കാര്യങ്ങൾ സമൂഹമാധ്യമത്തിൽ വൈറലായിട്ടുണ്ട്. എന്നാൽ ഇത്തരം പ്രവണതകൾ സംഘർഷത്തിനും വഴിയൊരുക്കാറുണ്ട്.

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...