കല്യാണത്തിന്റെ അന്ന് കയ്യാങ്കളി; കസേര വലിച്ചെറിഞ്ഞു; 3 പേർക്ക് പരുക്ക്

wedding-fight
SHARE

വിവാഹഘോഷയാത്രയെ തുടർന്നുള്ള തർക്കം വൻ അടിയിൽ കലാശിച്ചു. മൂന്ന് ബന്ധുകൾക്ക് പരുക്ക്. തെലുങ്കാനയിലെ സൂര്യാപേട്ട് ജില്ലയിലാണ് സംഭവം. കസേരവലിച്ചെറിഞ്ഞും കയ്യാങ്കളി നടത്തിയും രംഗം ബന്ധുക്കൾ സംഘർഷഭരിതമാക്കി. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

ഒക്ടോബർ 29നായിരുന്നു അജയി‌യുടെയും ഇന്ദ്രജയുടെയും വിവാഹം. ആ ദിവസം തന്നെ വിവാഹഘോഷയാത്ര നടത്തുന്നതിനെച്ചൊല്ലിയാണ് തർക്കം ആരംഭിച്ചത്. ആര് വിവാഹഘോഷയാത്രയ്ക്ക് നേതൃത്വം നൽകുമെന്നതിനെച്ചൊല്ലി ആൺകൂട്ടരും പെൺകൂട്ടരും തർക്കം തുടങ്ങി. തർക്കം മൂത്ത് വലിയ അടിയിൽ കലാശിക്കുകയായിരുന്നു.

സംഭവമറിഞ്ഞ് പൊലീസ് എത്തി പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. ഇരുഭാഗത്ത് നിന്നുമുള്ളവർക്ക് പരുക്കേറ്റു. ദമ്പതികൾക്ക് പരാതിയില്ലെന്ന് അറിയച്ചതിനെത്തുടർന്ന് കേസ് രജിസ്റ്റർ ചെയ്യാതെ വിഷയം ഒത്തുതീർപ്പാക്കി. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...