മീനുവിന്‍റെ ചേട്ടനല്ല, ചേട്ടച്ഛന്‍; പകരം വയ്ക്കാനാകാത്ത ആ വലിയ സ്നേഹം ഇതാ: വിഡിയോ

meenu
SHARE

ജന്മനാ അരയ്ക്കുതാഴെ തളര്‍ന്ന സഹോദരിയെ ചേര്‍ത്തുപിടിച്ച് ജീവിതത്തില്‍ മുന്നോട്ടുപോകുന്ന പുളിയറക്കോണം സ്വദേശി മനുവിന് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ കൈയ്യടി. സ്വന്തം വിവാഹനിശ്ചയത്തിന് പോലും സഹോദരിയെ എടുത്തുകൊണ്ടുപോയ മനു, മീനുവിന് വെറും ചേട്ടനല്ല, ചേട്ടച്ഛനാണ്. വിവാഹനിശ്ചയ ദിവസത്തെ ദൃശ്യങ്ങളാണ് ഇരുവരേയും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാക്കിയത്.

സമൂഹമാധ്യമങ്ങളിലൂടെ മലയാളികള്‍ കണ്ട മനുവിന്റെെയും മീനുവിന്റെയും ഉദാത്തമായ സ്നേഹബന്ധത്തിന്റെ കഥയറിയാം.



ഈ കുഞ്ഞുവീട്ടിലാണ് പകരം വയ്ക്കാനാകാത്ത ആ വലിയ സ്നേഹബന്ധമുള്ളത്. ഈ എട്ടന്‍ ജീവിക്കുന്നത് തന്നെ കുഞ്ഞനുജത്തിക്കായാണ്. അനുജത്തി തിരിച്ചും. അതുകൊണ്ട് തന്നെയാണ് അരയ്ക്കുതാഴെ സ്വാധീനമില്ലാഞ്ഞിട്ടും ആ കുറവുകളൊന്നും മീനുവിന് തോന്നാത്തത്.

വിവാഹത്തെക്കുറിച്ച് ആലോചിച്ചപ്പോള്‍ മനുവിന് ഒരോയെരു ആഗ്രഹമേ ഉണ്ടായിരുന്നു. ഈ കിങ്ങിണി തത്തമ്മയെ പോലെ മീനുവിന്‍റെ കൂട്ടുകാരിയായിരിക്കണം പെണ്ണ്. ആ അന്വേഷണം ചെന്നെത്തിയത് തിരുവനന്തപുരം കോര്‍പറേഷനിലെ കൗണ്‍സിലര്‍ കൂടിയായ രമ്യ രമേഷിലാണ്. വിവാഹ നിശ്ചയത്തിന് അനുജത്തിയേയും എടുത്ത് പോകുന്ന വീഡിയോ ‌ചിലര്‍ പ്രചരിപ്പിച്ചതോടെയാണ് പൊതുസമൂഹത്തിനും ഇവര്‍ പ്രിയപ്പെട്ടവരായത്. അമ്മയടക്കം മൂന്നുപേര്‍ കഴിയുന്ന ഈ ഒറ്റമുറി വാടക വീട്ടില്‍ നിന്ന് മാറണമെന്നുണ്ട്. പക്ഷെ മീനുവിന്റെ ചികില്‍സ ചെലവിനുളള നെട്ടോട്ടത്തില്‍ സ്വന്തമായി ഒരു കിടപ്പാടം പോലും മനുവിന് സ്വപ്നം കാണാനാകുന്നില്ല.

ക്യാമറ: രാജു പാവറട്ടി

MORE IN SPOTLIGHT
SHOW MORE
Loading...
Loading...