ശ്രദ്ധേയമായി ഉറുമ്പിന്‍ക്കൂട്ടത്തിന്റെ കഥ പറഞ്ഞ് ഹ്രസ്വ ചിത്രം

FoodShortfilm-03
SHARE

കൊച്ചിയിലെ ഒരുക്കൂട്ടം യുവാക്കള്‍ ഒരുക്കിയ ഹ്രസ്വ ചിത്രം ശ്രദ്ധേയമാവുന്നു. ലോകഭക്ഷ്യദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ ചിത്രത്തില്‍ കഥാപാത്രങ്ങള്‍ ഉറുമ്പിന്‍ക്കൂട്ടമാണ് .  

കൂട്ടത്തിലുളളവരുടെ വിശപ്പകറ്റാനുളള ഉറുമ്പുകളുടെ സഞ്ചാരത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. വലുപ്പം കൊണ്ട് മനുഷ്യരുടെ മുന്നില്‍ തീരെ ചെറുതായ ഉറുമ്പുകള്‍ നല്‍കുന്ന സന്ദേശം എത്ര വലുതാണെന്ന് ഇൗ ഹ്രസ്വചിത്രത്തിലൂടെ മനസിലാകും. സ്ഥിരം ചര്‍ച്ച ചെയ്യുന്ന വിഷയത്തെ വ്യത്യസ്തമാക്കാനുളള ശ്രമത്തിന്റെ ഭാഗമായാണ് ഉറുമ്പുകളെ മുഖ്യാകഥാപാത്രമാക്കി ഇങ്ങനെയൊരു ആശയം ചെയ്തതെന്ന് ഹ്രസ്വചിത്രത്തിനായി തിരക്കഥ തയ്യാറാക്കിയ നിഖില്‍ പറയുന്നു. 

വെസ്റ്റ്ഫോര്‍ട്ട് ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്ന് സിനിമ പഠിച്ചിറങ്ങിയ റനീഷ് രാജാണ് ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കഥാപാത്രം ഉറുമ്പുകളായതിനാല്‍ ഏറെ ശ്രദ്ധ നല്‍കിയാണ് ചിത്രത്തിന്റെ ഒരോ ഷോട്ടും എടുത്തിരിക്കുന്നത്.പ്രമുഖ ഡബ്ബിങ് ആര്‍ട്ടിസ്റ്റായ ശരണാണ് ചിത്രത്തിന് ശബ്ദം നല്‍കിയിരിക്കുന്നത്. 

ഇത്തിരിപ്പോന്ന ഉറുമ്പുകള്‍ക്ക് െചയ്യുന്നത് പോലും എന്തുകൊണ്ട് മനുഷ്യര്‍ക്ക് സാധിക്കുന്നില്ല എന്നു ചോദിച്ചുകൊണ്ടാണ് ചിത്രം അവസാനിക്കുന്നത്. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...