‘എനിക്കൊരു മെഡിക്കൽ കോളജ് തരൂ..’; ഫിറോസിന് ഡോക്ടറുടെ മറുപടി: കുറിപ്പ്

firos-nelson-medical
SHARE

‘നിങ്ങൾ എനിക്കൊരു മെഡിക്കൽ കോളജ് തരൂ. പാവങ്ങൾക്ക് ഏങ്ങനെയാണു സൗജന്യ ചികിൽസ നൽകേണ്ടതെന്ന് ‍‍ഞാൻ കാണിച്ചുതരാം.’ സാമൂഹ്യപ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിന്റെ ഇൗ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഡോക്ടർ കൂടിയായ നെൽസൺ ജോസഫ്.  ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഒരു മെഡിക്കൽ കോളജിൽ എത്ര ഡിപ്പാർട്ട്മെന്റുകളുണ്ടെന്നെങ്കിലും ഒന്ന് പറഞ്ഞുകേൾക്കാൻ പറ്റീരുന്നേൽ കിടുക്കിയേനെ എന്ന് വിമർശിച്ചാണ് നെൽസന്റെ പ്രതികരണം.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

‘ഈ സംസ്ഥാനത്തെ ഒരു മെഡിക്കൽ കോളജ്‌ എനിക്കു തരൂ, പാവങ്ങൾക്ക്‌ എങ്ങനെയാണു സൗജന്യ ചികിൽസ നൽകേണ്ടതെന്ന് ഞാൻ കാണിച്ചുതരാം.’- മരം. യെന്തിനാ ഒന്നാക്കുന്നേ, കേരളത്തിലെ ഫുൾ മെഡിക്കൽ കോളജും തരൂല്ലേ. ഒരു മെഡിക്കൽ കോളജിൽ എത്ര ഡിപ്പാർട്ട്മെന്റുകളുണ്ടെന്നെങ്കിലും ഒന്ന് പറഞ്ഞുകേൾക്കാൻ പറ്റീരുന്നേൽ കിടുക്കിയേനെ. മെഡിക്കൽ കോളജ്‌ എന്താന്നും എത്ര സങ്കീർണ്ണമാണു പ്രവർത്തനമെന്നും വിശദീകരിച്ചെഴുതി സമയം കളയുന്നില്ല.

ഒറ്റ ദിവസം നടന്നു പൂവാൻ നൂറുകണക്കിനു ഡോക്ടർമ്മാർ, നഴ്സസ്‌, അറ്റൻഡേഴ്സ്‌, സെക്യൂരിറ്റികൾ, നഴ്സിംഗ്‌ അസിസ്റ്റന്റ്സ്‌, അതു പോരാഞ്ഞിട്ട്‌ മെഡിക്കൽ സ്റ്റുഡന്റ്സ്‌, പി.ജി ഡോക്ടേഴ്സ്‌, നഴ്സിംഗ്‌ സ്റ്റുഡന്റ്സ്‌. ഒറ്റ ദിവസം ആയിരങ്ങൾ ഒ.പിയിൽ, ഇരട്ടയക്കമെത്തുന്ന ശസ്ത്രക്രിയകൾ, നാൽപ്പതു പേർക്ക്‌ കിടക്കാവുന്ന വാർഡിൽ എത്രയോ ഏറെ ജനങ്ങൾ. പ്രസവങ്ങൾ, അത്യാഹിതങ്ങൾ. എഴുതി ഫലിപ്പിക്കാൻ പറ്റില്ല. എപ്പൊഴെങ്കിലും സമയം പോലെ ഒരു സർക്കാർ മെഡിക്കൽ കോളജിലൊന്ന് കയറി വാർഡിലൂടൊക്കെയൊന്ന് നടന്ന് നോക്കണമെന്നേ പറയാനുള്ളൂ. മെഡിക്കൽ കോളജേയ്. ഒന്ന് കുലുക്കി വിളിച്ച്‌ ഉണർത്തി ആരേലും പറഞ്ഞു കൊടുത്തേരെ.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...