ലോക വെയ്റ്റ് ലിഫ്റ്റിങ്ങ് മല്‍സരത്തില്‍ ചാംപ്യനായി മലയാളി

peterchampion-03
SHARE

ലോക വെയ്റ്റ് ലിഫ്റ്റിങ്ങ് മല്‍സരത്തില്‍ വിജയിയാകുന്ന ആദ്യ മലയാളിയായി അങ്കമാലിക്കാരനായ പീറ്റര്‍ ജോസഫ്. അമ്പത് വയസിന് മുകളിലുളളവര്‍ പങ്കെടുത്ത മല്‍സരത്തിലാണ് പീറ്റര്‍ ജോസഫ് ലോക ചാംപ്യനായത്.

ഇരുപത്തിരണ്ടാംവയസില്‍ വെയ്റ്റ്ലിഫ്റ്റിങ്ങില്‍ സ്വര്‍ണമെഡലോടെ ദേശീയ ചാംപ്യന്‍ പട്ടം കരസ്ഥമാക്കിയ പീറ്റര്‍ ജോസഫ് പിന്നീട്  ബോഡി ബില്‍ഡിംഗിലേക്ക് തിരിയുകയായിരുന്നു.  മിസ്റ്റര്‍ കേരള, മിസ്റ്റര്‍ ഇന്ത്യ പട്ടങ്ങള്‍ പലതവണ കരസ്ഥമാക്കി. തുടര്‍ന്നാണ് െവയ്റ്റ്ലിഫ്റ്റിങ്ങില്‍ ലോകകിരീടം അണിയുന്നത്.  

മലേഷ്യയില്‍ അറുപത്തിനാല് രാജ്യങ്ങള്‍ പങ്കെടുത്ത വെയ്റ്റ്ലിഫ്റ്റിങ് മല്‍സരത്തില്‍ മൂന്നാം സ്ഥാനം നേടിയ പീറ്റര്‍ ജോസഫിന് ഒാസ്ട്രേലിയയില്‍ നടന്ന കോമണ്‍വെല്‍ത്ത് മല്‍സരം പരിക്കുമൂലം നഷ്ട്ടമായിരുന്നു. എന്നാല്‍ ലോക കിരീടം തന്നെ തേടി എത്തിയ സന്തോഷത്തിലാണ് ഇൗ അന്‍പത്തിയെട്ടുക്കാരന്‍.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...