സന്യാസിയെങ്കിലും അച്ഛനും അമ്മയ്ക്കും ചെലവ് നല്‍കണം; ഉത്തരവിട്ട് കോടതി

dharmesh-father
SHARE

'സന്യാസിയാണെങ്കിലും ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടാനാകില്ല, മാതാപിതാക്കൾക്ക് മാസം ചെലവിനുള്ള തുക നൽകണം'- മാതാപിതാക്കളെ ഉപേക്ഷിച്ച് സന്യാസജീവിതം സ്വീകരിച്ച മകനോട് കോടതി ഉത്തരവിട്ടു. അഹമ്മദബാദിലാണ് സംഭവം. ധർമേഷ് ഗോയൽ എന്ന 27കാരനോടാണ് കോടതി മാതാപിതാക്കൾക്ക് മാസം 10,000 രൂപ വീതം നൽകണമെന്ന് ആവശ്യപ്പെട്ടത്.

മാതാപിതാക്കളുടെ ഏക മകനാണ് ഗോയൽ. ഏറെ പ്രതീക്ഷയോടെയാണ് ഇവർ മകനെ പഠിപ്പിച്ചത്. ഫാർമസിയിൽ മാസറ്റർ ബിരുദം നേടിയ ഗോയലിന് 60,000 രൂപ പ്രതിമാസം ശമ്പളമുള്ള ജോലി ലഭിക്കുകയും ചെയ്തു. എന്നാൽ ഈ ജോലി നിരസിച്ച ഗോയൽ ജീവകാരുണ്യപ്രവർത്തനം നടത്തുന്ന എൻ.ജി.ഒയ്ക്ക് ഒപ്പം ചേർന്നു. മാതാപിതാക്കളുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ച ഗോയൽ എവിടെയാണെന്ന് പോലും അറിയിച്ചില്ല.  പൊലീസിന്റെ സഹായത്തോടെയാണ് മകനെ കണ്ടെത്തിയത്. മാതാപിതാക്കളുടെ പക്കൽ നിന്നും 50,000 രൂപ വാങ്ങിയശേഷമാണ് മകൻ മുങ്ങിയത്. 

ഭിന്നശേഷിക്കാരായ വൃദ്ധരായ മാതാപിതാക്കളുടെ ഏക പ്രതീക്ഷയായിരുന്നു ഗോയൽ. ജോലിനേടിയ ശേഷം മകൻ തങ്ങളെ നോക്കുമെന്നാണ് ഇവർ കരുതിയത്. ഏകദേശം 35 ലക്ഷം രൂപയാണ് ഇവർ മകന്റെ പഠനത്തിനായി ചെലവഴിച്ചത്. മകൻ മാത്രമാണ് ശേഷിച്ച ജീവിതത്തിൽ ഒരാശ്രയം. എന്നാൽ തനിക്ക് മാതാപിതാക്കളുടെ കാര്യത്തിൽ ഉത്തരവാദിത്തമില്ലെന്നും സന്യാസമാണ് തന്റെ ജീവിതലക്ഷ്യമെന്നും പറഞ്ഞതോടെയാണ് ഇവർ കോടതിയെ സമീപിച്ചത്. മാതാപിതാക്കളുടെ ഭാഗം ന്യായമാണെന്ന് മനസിലാക്കിയ കോടതി മകൻ ചെലവിന് കൊടുക്കണമെന്ന് വിധിക്കുകയായിരുന്നു.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...