ആദ്യ സെൽഫി; ലൈക്ക് ഒരുകോടി പതിനെട്ട് ലക്ഷം; റെക്കോർഡുമായി നടി

jennifer-insta-record
SHARE

ഇൻസ്റ്റഗ്രാമില്‍ ആദ്യം പങ്കുവച്ച ചിത്രത്തിന് ഒരുകോടി പതിനെട്ട് ലക്ഷം ലൈക്ക്. അമ്പരപ്പിക്കുന്ന റെക്കോർഡ് നേടി സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ് നടി ജെന്നിഫർ അനിസ്റ്റൺ. കഴിഞ്ഞ ദിവസമാണ് നടി ഇൻസ്റ്റഗ്രാമിൽ തന്റെ ആദ്യ പോസ്റ്റ് പങ്കുവയ്ക്കുന്നത്. ലോകപ്രശസ്ത ടിവി സീരിസ് ആയ ഫ്രണ്ട്സിലെ സഹതാരങ്ങൾ ഒരുമിച്ചുള്ള സെൽഫിയാണ് നടി ആദ്യം അപ്‌ലോഡ് ചെയ്ത ചിത്രം. കോർട്ടീനി കോക്സ്, ലിസ കഡ്രൗ, മാറ്റ് ലെബ്ലാങ്ക്, മാത്യു പെറി, ഡേവിഡ് ഷ്വിമ്മെർ എന്നിവരായിരുന്നു ജെന്നിക്കൊപ്പം സെൽഫിയിൽ ഉണ്ടായിരുന്നത്. 

‘ഞങ്ങൾ ഇപ്പോൾ ഇൻസ്റ്റഗ്രാം ഫ്രണ്ട്സ്’ എന്നായിരുന്നു ചിത്രത്തിനു നൽകിയ അടിക്കുറിപ്പ്. ചിത്രം പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ ലൈക്ക് ബട്ടൺ അമർന്നു തുടങ്ങി. ഒരു മണിക്കൂറുകൾ കൊണ്ട് ജെന്നിഫർ അനിസ്റ്റന്റെ ഫോളോവേർസിന്റെ എണ്ണം ഒരു ലക്ഷം. അങ്ങനെ അത് ഗിന്നസ് റെക്കോർഡിലും എത്തി. അഞ്ച് മണിക്കൂർ 16 മിനിറ്റിൽ അനിസ്റ്റനെ തേടിയെത്തിയത് പത്ത് ലക്ഷം ആരാധകർ. ഏറ്റവും വേഗത്തിൽ പത്ത് ലക്ഷം ഫോളോവേർസിനെ സ്വന്തമാക്കുന്ന ആദ്യത്തെ താരമാണ് ജെന്നിഫർ അനിസ്റ്റർ. പ്രിൻസ് ഹാരിയും ഭാര്യ മെഗാനുമായിരുന്നു ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്. അഞ്ച് മണിക്കൂർ 45 മിനിറ്റിലാണ് പത്ത് ലക്ഷം ആരാധകരെ അവർ നേടിയത്. 

ജെന്നിഫറിന്റെ സെൽഫിക്ക് ഇതുവരെ ലഭിച്ച ലൈക്സ് ഒരുകോടി പതിനെട്ട് ലക്ഷം. നടിയുടെ ഇൻസ്റ്റഗ്രാം പേജിനെ പിന്തുടരുന്നവരുടെ എണ്ണം ഒരു കോടി പതിനൊന്ന് ലക്ഷം.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...