കോന്നിയിൽ സുരേന്ദ്രൻ വരുമോ? സുരേന്ദ്രനെ അത്രമേൽ ഇന്നാട്ടുകാര്‍ ഇഷ്ടപ്പെടാൻ കാരണം..?

surendran
SHARE

കോന്നിയിൽ, സുരേന്ദ്രൻ എന്ന പേരിന് ആരാധകർ ഏറെയാണ്. അതിനു കാരണങ്ങൾ പലതുണ്ട്. കാടും കാട്ടാറുമുള്ള കോന്നിയിൽ,  സുരേന്ദ്രനായി ഉയരുന്ന മുറവിളിയെകുറിച്ചാണ് ഈ വാർത്ത. 

അതേ, കോന്നിക്കാരുടെ, സ്വന്തം കൊമ്പനായിരുന്നു സുരേന്ദ്രൻ. കോന്നി ആനക്കൂട്ടിൽ എത്തുന്ന സഞ്ചാരികളുടെയും പ്രിയപ്പെട്ടവൻ. വരുംകാല ഗജലോകചക്രവർത്തിയെ ന്നൊക്കെ ആനപ്രേമികൾ വാഴ്ത്തിപ്പാടിയ കൊമ്പൻ.  കറുപ്പഴകും, ഉയരവും, കേമത്വവും ഒത്തിണങ്ങുന്ന സുരേന്ദ്രനെ പലവിധ കാരണങ്ങൾ പറഞ്ഞ്‌ മുത്തങ്ങയിലേക്ക് കൊണ്ടുപോയതാണ് ആനപ്രേമികൾക്ക് നിരാശ നൽകുന്നത്. കൊമ്പനെ കൊണ്ടുപോകുന്നത്, അന്ന് എംഎൽഎ ഇറങ്ങി തടഞ്ഞെങ്കിലും ഫലമുണ്ടായില്ല. 

സുരേന്ദ്രൻ വരുമോ, ഇല്ലയോ എന്നത് കാത്തിരുന്നു കാണാം.

MORE IN KERALA
SHOW MORE
Loading...
Loading...