വെളുക്കെ ചിരിച്ച് സൈക്കോപാത്തുകള്‍ നമുക്കിടയിലും കാണും; പേടിക്കണം: കുറിപ്പ്

john-post
SHARE

കൂടത്തായ് കൊലപാതക പരമ്പരയാണ് ഇപ്പോൾ എല്ലാവരും വാര്‍ത്തകളിലെ തലക്കെട്ട്. സംഭവത്തിൽ ഏറ്റവും കൂടുതൽ കേട്ട ഒരു വാക്കാണ് സൈക്കോപാത്ത്. ആളെ ഇല്ലാതാക്കാൻ പോകുന്ന ക്രൂരത ഉള്ളിലൊളിപ്പിച്ച് പൊയ്മുഖവുമായി വെളുക്കെ ചിരിച്ച് നമുക്കിടയിലും സൈക്കോപാത്തുകൾ വിലസുന്നുണ്ടാകാം. അത്തരം സൈക്കോപ്പാത്തുകളെക്കുറിച്ച് തുറന്നെഴുതുകയാണ് ഡോ. സി ജെ ജോൺ. കൂടത്തായ് കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് കുറിപ്പ്.

കുറിപ്പ് വായിക്കാം: കൂടത്തായി കൊലപാതക പരമ്പരയുടെ പശ്ചാത്തലത്തിൽ സൈക്കോപ്പതിയെ കുറിച്ചുള്ള വർത്തമാനങ്ങൾ കൂടുതലായി നടക്കുന്നുണ്ട്. സൈക്കോപ്പത് പ്രകൃതങ്ങളുള്ള എല്ലാവരും കുറ്റ കൃത്യങ്ങളിൽ ഏർപ്പെടണമെന്നില്ല. പുറമെയുള്ള ആകർഷണ വ്യക്തിത്വത്തിനുള്ളിൽ ഈ സ്വഭാവങ്ങൾ ഒളിപ്പിച്ചു വച്ച് അവരിൽ ചിലർ പൊതു ജീവിതത്തിന്റെ മുഖ്യധാരയിൽ പോലും തിളങ്ങി നിൽക്കാറുണ്ട്. മറ്റുള്ളവരോട് അനുതാപമില്ലാതെ, സ്വന്തം ഉയർച്ചക്കായി സമർത്ഥമായി തരികിട നടത്തിയും, ആരോടും വൈകാരിക അടുപ്പം കാട്ടാതെ വെളുക്കെ ചിരിച്ചും, നുണപറഞ്ഞു വീഴ്ചകളെ മറച്ചു വച്ചും, കുറ്റബോധം ഇല്ലാതെയും അവർ തല ഉയർത്തി നടക്കും. അവരുമായി അടുത്ത് ഇടപഴകുന്നവർക്ക് മാത്രമേ തനി നിറം മനസ്സിലാകൂ. ഇമ്മാതിരി സൈക്കോപ്പതിക് വ്യക്തിത്വങ്ങൾ ഉത്തരവാദിത്തപ്പെട്ട പല മേഖലകളിമുണ്ട്. അവരെയാണ് പേടിക്കേണ്ടത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...