സ്വപ്നങ്ങളെ കൈപിടിയിലാക്കു; ഇന്ന് ലോക വിദ്യാ‍ര്‍ത്ഥി ദിനം

kalam-bday-02
SHARE

ഇന്ന് ലോക വിദ്യാ‍ര്‍ത്ഥി ദിനം. എന്നാല്‍ ഇന്ത്യയ്ക്കിത്, വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രിയങ്കരനായ അധ്യാപകനും ശാസ്ത്രജഞനും ഇന്ത്യയുടെ പതിനൊന്നാം രാഷ്ട്രപതിയുമായ ‍ഡോ.എ.പി.ജെ അബ്ദുള്‍ കലാമിന്റെ ജന്മദിനം കൂടിയാണ്

മാറ്റമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ അത് കൊണ്ടുവരുന്നവരില്‍ ആദ്യത്തെ ആള്‍ നിങ്ങളാവട്ടെ എന്നതാണ് കലാം നല്‍കിയ സന്ദേശം. മാറ്റമെന്നത് പ്രകടമായി  സ്വന്തം ജീവിതത്തിലുടെ കാണിക്കുകയും  ചെയ്തു. ISRO യിലെ  ശാസ്ത്രജ്ഞനില്‍ നിന്ന്  ഇന്ത്യയുടെ 11ാമത് രാഷ്ട്രപതിയിലേക്കുള്ള മാറ്റം വലുതായിരുന്നു. ISROയിലെ  കര്‍ക്കശക്കാരനായ  മിസൈല്‍ മാനില്‍ നിന്ന് അടിമുടി മാറാന്‍  കലാം തീരുമാനിച്ചു.  ISRO ിലെ  കലാം ഇന്ന് നടത്തേണ്ട കാര്യത്തിന്  നാളെ എന്നോരു അവസരം പോലുമില്ല െന്ന സ്വഭാവക്കാരനായിരുന്നത്രേ. അദേഹവുമായി കലഹിക്കാത്തവരും  കുറവായിരുന്നു. പക്ഷെ രാഷ്ട്രപതി പദവിയില്‍ കണ്ടത് മികച്ച നയതന്ത്രജ്ഞനെയായിരുന്നു. തീരുമനാങ്ങള്‍ക്കൊക്കെയും  കൃത്യതയുണ്ടായിരുന്നു.  

നേട്ടങ്ങളുടെ കൊടുമുടിയിലെത്തിയിട്ടും വിനയത്തില്‍  പൊതിഞ്ഞ പുഞ്ചിരി മാത്രമായിരുന്നു കലാമിന്റെ സമ്പാദ്യം. പണം കൊണ്ട് എന്തു നേടിയാലും അത് നഷ്ടമാവാന്‍ കണ്ണുചിമ്മുന്ന നേരം മതിയെന്ന് അദേഹം പ്രചരിപ്പിച്ചു.  വിദ്യാര്‍ഥികളോട് എന്നും അദേഹം പറഞ്ഞതിതാണ്.  ഇന്ത്യ കണ്ട മികച്ച ശസ്ത്രജ്ഞനായിരു്നന കലാം ജനകീയ  രാഷ്ട്രപതി എന്ന പേര് സമ്പാദിച്ചത്  ഒരൊറ്റ  ഫോര്‍മുല ഉപയോഗിച്ചാണ്.  സ്വപ്നങ്ങള്‍ നിങ്ങളിലക്ക്  വന്നു ചേരും മുന്‍പ് തന്നെ  സ്വപ്നങ്ങളെ കൈപിടിയിലാക്കുക. പാമ്പന്‍പാലത്തിന് പുറത്തുള്ള രാമേശ്വരമെന്ന ചെറുപട്ടണത്തില്‍ നിന്ന് ഒരു തോണിക്കാരന്‍റെ മകനില്‍ നിന്ന് പൊക്രാനിലെ അണുപരീക്ഷണത്തിന്‍റെ  നേതൃപദവിയില്‍ നിന്ന്  പദ്മഭൂഷനില്  നിന്ന്  ഭാരതരത്നയില്‍ നിന്ന്  രാഷ്ട്രത്തിന്‍റെ പ്രഥമപൗരനിലേക്കെത്തിയതിന്‍റഎ പിന്നിലും  ശക്തമായ ഫോര്‍മുല ത്നനെ .  ടിവിയില്ലാത്ത അഞ്ചു നേരത്തേയും നിസ്കാരം മുടക്കാത്ത  തോല്‍ക്കാന്‍ മനസില്ലാത്ത കലാം കാലത്തിനംു അതീതനായി ഈ വാക്കുകളിലൂെ ജീവിക്കുന്നു

MORE IN SPOTLIGHT
SHOW MORE
Loading...
Loading...