വാഹനത്തെ വിടാതെ പിന്തുടർന്നോടി സിംഹം; വേഗത കൂട്ടി ഡ്രൈവർ; ഭീതി; വിഡിയോ

lion-run-jeep
SHARE

വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന വാഹനത്തിനു പിന്നാലെ കുതിച്ചോടുന്ന സിംഹം. സമൂഹമാധ്യമങ്ങളിൽ ഭീതി നിറയ്ക്കുകയാണ് ഇൗ വിഡിയോ. ഇവർ സഞ്ചരിച്ചിരുന്ന ജീപ്പിന്റെ ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് സഞ്ചാരികളെ സിംഹത്തിന്റെ പിടിയിൽ നിന്ന് രക്ഷപെടുത്തിയത്. കർണാടകയിലെ അടൽ ബിഹാരി വാജ്പേയ് സുവോളജിക്കൽ പാർക്കിലാണ് ഞെട്ടിക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. വാഹനത്തിനുള്ളിലുണ്ടായിരുന്ന സഞ്ചാരികളിലൊരാൾ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. വാഹനത്തെ ഏറെ നേരം പിന്തുടർന്ന സിംഹം ‍ഡ്രൈവർ ജീപ്പിന്റെ വേഗത കൂട്ടിയതോടെ ക്ഷീണിച്ച് പിൻമാറുകയായിരുന്നു. കർണാടകയിലെ ബെല്ലാരി ജില്ലയിലാണ് പാർക്ക് സ്ഥിതിചെയ്യുന്നത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...